യൂറിക് ആസിഡ് തോത് ശരീരത്തില്‍ ഉയരുമ്പോള്‍ അത് സന്ധികളില്‍ കെട്ടികിടന്ന് ഗൗട്ട് എന്ന രോഗാവസ്ഥയ്ക്ക് കാരണമാവുകയും സന്ധിവേദനയുണ്ടാകുകയും ചെയ്യാം. ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ബീഫ്, പോര്‍ക്ക് പോലെയുള്ള റെഡ് മീറ്റില്‍ ഉയര്‍ന്ന തോതില്‍ പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഒഴിവാക്കുന്നത് ഗൗട്ടിനെ തടയാനും യൂറിക് ആസിഡ് കുറയ്ക്കാനും സഹായിക്കും.
മധുരമടങ്ങിയ പാനീയങ്ങള്‍, ജ്യൂസുകള്‍, സോഡ എന്നിവയുടെ അമിത ഉപയോഗവും യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.
സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കാതിരിക്കുന്നതാണ് യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് നല്ലത്.
ചെറുപയറില്‍ പ്യൂറൈന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഇവ അധികം കഴിക്കേണ്ട.
സോയാബീൻസും യൂറിക് ആസിഡിന്റെ അളവ് അതിവേഗം വർദ്ധിപ്പിക്കുന്നു. അതിനാല്‍ ഇവയും ഒഴിവാക്കുക.
മഷ്റൂമിലും പ്യൂറൈന്‍ ഉള്ളതിനാല്‍ ഇവയും അധികം കഴിക്കേണ്ട.
ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും യൂറിക് ആസിഡ് രോഗികള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]