.news-body p a {width: auto;float: none;}
ന്യൂഡൽഹി: അംബേദ്കറെ താൻ അവഹേളിച്ചെന്ന പ്രതിപക്ഷ ആരോപണത്തിൽ മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഷാ ശക്തമായി കോൺഗ്രസിനെ ആക്രമിക്കുകയും അംബേദ്കറെ താൻ അവഹേളിച്ചില്ലെന്ന് പറയുകയും ചെയ്തു. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണ്. കോൺഗ്രസ് വസ്തുതകളെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നു. കോൺഗ്രസ് ബി.ആർ അംബേദ്കർ വിരുദ്ധരാണ്. ഭരണഘടനയ്ക്കും സംവരണത്തിനും അവർ എതിരാണ്. അമിത് ഷാ പറഞ്ഞു. ‘വീർ സവർക്കറെയും കോൺഗ്രസ് അപമാനിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എല്ലാ ഭരണഘടനാ മൂല്യങ്ങളും തകർത്തു.’ ഷാ ആരോപിച്ചു.
ചൊവ്വാഴ്ച രാജ്യസഭയിൽ ഭരണഘടനയുടെ മഹത്തായ 75 വർഷങ്ങൾ ചർച്ചയ്ക്ക് മറുപടി പറയവെയാണ് അമിത് ഷാ വിവാദ പരാമർശം നടത്തിയത്.
‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്രയും തവണ പറഞ്ഞിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ ഇടം ലഭിക്കുമായിരുന്നു’ എന്നാണ് അമിത് ഷാ പ്രതിപക്ഷത്തിനെതിരെ പറഞ്ഞത്.
അംബേദ്കറെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചെന്നും ഭാരതരത്ന അദ്ദേഹത്തിന് നൽകാതിരിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചെന്നും അമിത് ഷാ ഇന്ന് ആരോപിച്ചു. നെഹ്റുവും ഇന്ദിരാഗാന്ധിയും സ്വയം ഭാരതരത്ന സമ്മാനിച്ചപ്പോൾ 1989ൽ തങ്ങൾക്കുകൂടി പങ്കാളിത്തമുള്ള സർക്കാരാണ് അംബേദ്കറിന് ഭാരതരത്ന നൽകിയതെന്നും അമിത് ഷാ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]