.news-body p a {width: auto;float: none;}
തിരക്കേറിയ ജീവിശെെലിയിലൂടെയാണ് ഇന്ന് നമ്മൾ സഞ്ചരിക്കുന്നത്. ഈ കാലഘട്ടത്തിൽ ഒരു വീട്ടിലെ എല്ലാവരും ജോലിക്ക് പോകുന്നവരായിരിക്കും. അതിനാൽ തന്നെ അവർ അനുഭവിക്കുന്ന ഒരു പ്രധാനപ്രശ്നമാണ് ഭക്ഷണം പാകം ചെയ്യുന്നതും അതിനെടുക്കുന്ന സമയവും. ഇത് ലഭിക്കാൻ ആളുകൾ തിരഞ്ഞെടുക്കുന്നത് റെഡി ടു ഈറ്റ് വിഭവങ്ങളാണ്. ഇഡ്ഡലി മിക്സ് മുതൽ സൂപ്പ് പാക്കറ്റുകൾ വരെ ഇത്തരത്തിൽ നമുക്ക് ലഭിക്കുന്നു.
പാക്കറ്റിലെ പൊടി വെള്ളം ചേർത്ത് ഇളക്കിയാൽ ഭക്ഷണം മിനിട്ടുകൾക്കുള്ളിൽ റെഡിയാകുന്ന രീതിയാണ് ഇത്. എന്നാൽ ഈ എളുപ്പ പണിയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പലർക്കും അറിയില്ല. ഭക്ഷണം നൽകുന്ന പോഷകം ഇതിലൂടെ ലഭിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. നിറത്തിനും രുചിയ്ക്കുമായി നിരവധി രാസവസ്തുക്കളും ഇതിൽ കാണാം.
വളർച്ച
ഇന്ത്യയിലെ തൊഴിൽ രംഗങ്ങളിലെ മാറ്റങ്ങൾ ജീവിത ശെെലി തിരക്കേറിയതാക്കുകയും കൂടുതൽ സൗകര്യപ്രദമാക്കാൻ റെഡി ടു ഈറ്റ് ഭക്ഷണങ്ങളുടെ പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്നു. റെഡി ടു ഈറ്റ് ഭക്ഷണം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കുന്നതിനാൽ ആളുകൾക്കിടയിൽ ഇതിന് വലിയ പ്രചാരം ലഭിക്കുന്നുണ്ട്.
ഇന്ന് എല്ലാ കടകളിലും ഇത്തരത്തിലുള്ള ഭക്ഷണ പാക്കറ്റുകൾ ലഭ്യമാണ്. സാമ്പാർ മുതൽ അവിയൽ വരെ ഇത്തരത്തിൽ പാകം ചെയ്യുന്നവരുണ്ട്. പണ്ട് കാലത്ത് മണിക്കൂറുകൾ കൊണ്ട് ഉണ്ടാക്കിയിരുന്ന ഭക്ഷണങ്ങളാണ് ഇപ്പോൾ മിനിട്ടുകൾ കൊണ്ട് റെഡിയായി കെെകളിലെത്തുന്നത്. 2021 മാത്രം റെഡി ടു ഈറ്റ് ഭക്ഷ്യമേഖലയിൽ നിന്ന് ഏകദേശം 58 ബില്യൺ ഡോളറാണ് നേടിയത്. 2027 ഓടെ ഇത് 9.5 ശതമാനം വർദ്ധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
കാണുന്നത് പോലെയല്ല
പിയർ റിവ്യൂഡ് ജേണൽ അടുത്തിടെ ഒരു പഠനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നു. പോഷകാഹാര ഗവേഷകർ നടത്തിയ പഠനത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ഇന്ത്യയിൽ 432 റെഡി ടു ഈറ്റ് ഉൽപ്പന്നങ്ങൾ പരിശോധിച്ചാണ് ഇവർ പഠനം നടത്തിയത്. പ്രഭാത ഭക്ഷണം, ഇഡ്ഡലി മിക്സ്, കഞ്ഞി, സൂപ്പ് മിക്സ്, പാനീയങ്ങൾ, സ്നാക്ക്സ് എന്നിങ്ങനെ അവയെ ആറ് ഗ്രൂപ്പുകളായി തരംതിരിച്ചു. പഠനത്തിൽ ഈ ഓരോ ഉൽപ്പന്നങ്ങളിലും 70 ശതമാനത്തിലധികം കാർബോഹെെഡ്രേറ്റ് അടങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
എന്നാൽ ചില സ്നാക്ക്സിൽ കാർബോഹെെഡ്രേറ്റിന്റെ അംശം കൂടുതലായി കണ്ടെത്തിയില്ല. എന്നാൽ ഇവയിൽ 47 ശതമാനവും കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇഡ്ഡലി മിക്സിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ സൂപ്പ് മിക്സിൽ ഉയർന്ന അളവിൽ സോഡിയം, ട്രാൻസ് ഫാറ്റുകളുടെ അംശം, പ്രോട്ടീന്റെ അഭാവം എന്നിവയാണ് കണ്ടെത്തിയത്. സൂപ്പിൽ ഉയന്ന കൊളസ്ട്രോളും രേഖപ്പെടുത്തുന്നു.
റെഡി ടു ഈറ്റ് ഉൽപ്പന്നങ്ങളിൽ കാർബോഹെെഡ്രേറ്റ് കുറയ്ക്കുന്നതിനും പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇത് ഉൽപാദനം നടത്തുന്ന ആളുകൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഈ പഠനത്തിന് നേതൃത്വം നൽകിയ ചെന്നെെയിലെ ഫിസിഷ്യൻ ഡോ ആർ എം അഞ്ജന ചൂണ്ടിക്കാട്ടി. പയർ ചേരുവകൾ ചേർക്കുന്നതിലൂടെ പ്രോട്ടീൻ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് അവർ നിർദേശിച്ചു. ഇത്തരത്തിലുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നല്ലതെന്നും അഞ്ജന പറഞ്ഞു. ചില ഉൽപ്പന്നങ്ങളിൽ പറയുന്ന യഥാർത്ഥ ചേരുവകൾ അതിൽ ഇല്ലെന്നും ഗവേഷകർ കണ്ടെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷനും നടത്തിയ പഠനമനുസരിച്ച് 2021ൽ ഇന്ത്യയിൽ 1.01 കോടിയിലധികം പ്രമേഹരോഗികളുണ്ടെന്നാണ് കണ്ടെത്തൽ. ഇത് ജനസംഖ്യയുടെ 11.4 ശതമാനം വരും. കൂടാതെ 13.6 കോടി ഇന്ത്യക്കാരിൽ 15.3 ശതമാനം പ്രീ ഡയബറ്റിക് ആണെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രമേഹ നിരക്ക് കുതിച്ചുയരുന്നതിനും ജീവിതശെെലി രോഗങ്ങൾ കൂടുതൽ സാധാരണമാവുന്നതിനും കാരണം ഇത്തരത്തിലുള്ള പാക്കറ്റ് ഭക്ഷണങ്ങളാണ്. ഗ്ലെെസെമിക് ഇൻഡെക്സ് പാക്കറ്റ് ഭക്ഷണങ്ങളിൽ കൂടുതലാണ്. അതിനാൽ ഇവ കഴിക്കുന്നത് കുറയ്ക്കണമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്.