.news-body p a {width: auto;float: none;}
തനിക്ക് നന്നായി അഭിനയിക്കാൻ അറിയില്ലെന്ന് പലയാളുകളും പറഞ്ഞിട്ടുണ്ടെന്ന് നടൻ അജു വർഗീസ്. മമ്മൂട്ടി അഭിനയിച്ച ഒരു സീൻ അനുകരിച്ചതിനെക്കുറിച്ചും നടൻ പറഞ്ഞു. തമാശയായി ചെയ്ത പല കാര്യങ്ങളും പ്രശ്നങ്ങളായി മാറിയിട്ടുണ്ടെന്നും അജു വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ സംസാരിച്ചത്.
‘എനിക്ക് അഭിനയം അറിയില്ലെന്ന് പറയുന്ന കുറേയാളുകളുണ്ട്. ഞാൻ മമ്മൂക്ക അഭിനയിച്ച ‘കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ’ എന്ന സിനിമയിലെ സീൻ ചെയ്യാൻ ശ്രമിച്ചു. അത് വൈറലായതോടെ പല കമന്റുകളും വന്നു. ഞാൻ മമ്മൂക്കയെ കളിയാക്കിയെന്നും അഹങ്കാരിയാണെന്നൊക്കോ കമന്റുകൾ വന്നു. സത്യം പറഞ്ഞാൽ അദ്ദേഹം അഭിനയിച്ച മനോഹരമായ ഒരു സീൻ ഞാൻ ചെയ്യാൻ ശ്രമിച്ചതാണ്. പക്ഷെ അത് പരാജയമായിരുന്നു. എന്റെ സുഹൃത്ത് ചന്തുവാണ് ആ വീഡിയോ എടുത്തത്. അവൻ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് കരുതിയില്ല. മമ്മൂക്കയ്ക്ക് ഇൻസൾട്ട് ആകുമെന്ന് കരുതിയില്ല’- അജു പറഞ്ഞു.
നടൻ ജാഫർ ഇടുക്കിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ജാഫർ ഇടുക്കിയുമായി ഞാൻ ഒരു സിനിമ ചെയ്തു. എനിക്കേറെ ബഹുമാനമുളള ഒരു നടനാണ് അദ്ദേഹം. ഞാൻ നിർമിച്ച സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഗംഭീര അഭിനയമാണ്. എന്നെ തീരെ ഇഷ്ടമില്ലായിരുന്നുവെന്ന് ജാഫർ പറഞ്ഞു. പക്ഷെ ഞാൻ അഭിനയിച്ച വെളളിമൂങ്ങ കണ്ടതോടെ അദ്ദേഹത്തിന്റെ അഭിപ്രായം മാറി. അതെനിക്ക് ഇഷ്ടപ്പെട്ടു. അല്ലായിരുന്നെങ്കിൽ അദ്ദേഹം ഞാൻ നിർമിച്ച സിനിമയിൽ അഭിനയിക്കാൻ വരില്ലായിരുന്നു. അദ്ദേഹം തുറന്ന് സംസാരിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു’- അജു പങ്കുവച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]