.news-body p a {width: auto;float: none;}
ബ്രിസ്ബേൻ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നർമാരിൽ ഒരാളായ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓസ്ട്രേലിയ്ക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായത്. ടെസ്റ്റിന് ശേഷം രോഹിത് ശർമയ്ക്കൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് ആർ അശ്വിൻ ഇക്കാര്യം അറിയിച്ചത്. ‘ഞാൻ നിങ്ങളുടെ സമയം അധികം എടുക്കില്ല. ഒരു ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നിലയിൽ ഇന്നാണ് എന്റെ അവസാന ദിനം’,- 38 കാരനായ അശ്വിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽ അനിൽ കുംബ്ലേക്ക് ശേഷം ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ ഇന്ത്യൻ ബൗളർ കൂടിയാണ് അശ്വിൻ. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ ഏഴാമതാണ്. 13 വർഷത്തെ കരിയറിൽ 106 ടെസ്റ്റിൽ നിന്ന് 537 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 116 ഏകദിനത്തിൽ 156 വിക്കറ്റും 65 ട്വിന്റി 20യിൽ 72 വിക്കറ്റും സമ്പാദിച്ചു. ടെസ്റ്റിൽ ആറ് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ടി20 ടീർണമെന്റിൽ മത്സരിക്കുന്നത് താരം തുടരും.
2025ലെ ഐപിഎലിൽ ചെന്നെെ സൂപ്പർ കിംഗ്സിനെ പ്രതിനിധീകരിക്കും. 2010 ജൂണിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അശ്വിൻ അരങ്ങേറ്റം നടത്തിയത്. 2011ൽ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമംഗമായിരുന്നു. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം നേടിയ താരവും (11) അശ്വിൻ തന്നെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]