.news-body p a {width: auto;float: none;}
സുധിയുടെ മരണം അത്രയേറെ ബാധിച്ചെന്ന് വെളിപ്പെടുത്തി സാജു നവോദയ. സ്നേഹം മാത്രമുള്ളൊരാളായിരുന്നു സുധി. എല്ലാവരെയും മക്കളേ എന്നാണ് വിളിച്ചിരുന്നത്. അവൻ ഒരാളുടെ കുറ്റവും പറയില്ല. സുധിയുടെ മരണം വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാജു നവോദയ.
മെഗാസ്റ്റാർ മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സാജു നവോദയുടെ ഭാര്യ രശ്മി. ‘മമ്മൂക്കയെ നേരിട്ട് കണ്ടപ്പോൾ നല്ല രസമായിട്ടാണ് സംസാരിച്ചത്. ചുമ്മാ എന്നെ കളിയാക്കി. മമ്മൂക്ക ഇന്ന് ഭയങ്കര ഹാപ്പിയാണല്ലോ എന്ന് എല്ലാവരും പറയുന്നത് കേട്ടു. അദ്ദേഹം സന്തോഷത്തിലല്ലേ, നമുക്ക് പോയി ഫോട്ടോയെടുക്കാമെന്ന് ഞങ്ങൾ പറഞ്ഞു.
അങ്ങനെ ഞങ്ങൾ മമ്മൂക്കയുടെ അടുത്തുചെന്നു. നിനക്ക് കണ്ണ് കണ്ടൂടായിരുന്നോടീ, ഈ അടുത്താണോ കാഴ്ച കിട്ടിയതെന്ന് എന്നെ കളിയാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. മിക്കവാറും ബാലപീഡനത്തിന് നിനക്കെതിരെ കേസ് വരുമെന്ന് ചേട്ടായിയോട് മമ്മൂക്ക പറഞ്ഞു. അന്ന് ഞാൻ നന്നേ മെലിഞ്ഞിട്ടാണ്. ചേട്ടായി നല്ല ഹൈറ്റൊക്കെ ഉണ്ടല്ലോ.’- സാജു നവോദയയും ഭാര്യയും പറഞ്ഞു.
സാജു നവോദയ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്ന് ഭാര്യ വ്യക്തമാക്കി. ‘പുള്ളിക്കാരൻ അങ്ങനെ ചെയ്യുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ. ഞാൻ എപ്പോഴും അതിനെ സപ്പോർട്ട് ചെയ്യാറുണ്ട്.’- അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]