കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ നാലു വിമത വൈദികർക്കെതിരെ നടപടി. നാലു വൈദികരെ ചുമതലകളിൽ നിന്നും നീക്കി. ബസിലിക്കയിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഫാദർ വർഗീസ് മണവാളന് പ്രീസ്റ്റ് ഹോമിലേക്ക് മാറാൻ നിർദേശം നൽകി. ഫാ. ജോഷി വേഴപ്പറമ്പിൽ, ഫാ. തോമസ് വാളൂക്കാരൻ, ഫാ. ബെന്നി പാലാട്ടി എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചു. തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ പള്ളികളിലെ വികാരിമാരായിരുന്ന മൂന്നു പേരെയും വിമത പ്രവർത്തനത്തിന്റെ പേരിലാണ് നീക്കിയത്. ക്രിസ്മസിന് മുമ്പ് കൂടുതൽ വൈദികർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. എന്നാൽ പുറത്താക്കൽ അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വ്യക്തമാക്കി.
Asianet News Live
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]