.news-body p a {width: auto;float: none;}
മസ്കറ്റ്: ഇന്ത്യൻ കോഴി മുട്ടകൾക്ക് പുതിയ ഇറക്കുമതി പെർമിറ്റുകൾ നൽകുന്നത് നിർത്തി ഒമാൻ. തീരുമാനം തമിഴ്നാടിനെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. അടുത്തിടെ ഖത്തറും ഇന്ത്യൻ മുട്ടകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഡിഎംകെ എംപി കെആർഎൻ രാജേഷ്കുമാർ ഇന്നലെ ഈ വിഷയം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതി പുനരാരംഭിക്കുന്നതിന് ഒമാൻ, ഖത്തർ അധികൃതരുമായി ചർച്ച നടത്തണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോഴി കർഷകരും മുട്ട കയറ്റുമതിക്കാരും നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യാൻ ഇന്ത്യയിലെ ഒമാൻ, ഖത്തർ അംബാസഡർമാരുമായി കൂടിക്കാഴ്ചകൾ നടത്താൻ സയമം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
നിയന്ത്രണങ്ങൾ മൂലം ചുരുങ്ങിയത് 15 കോടി രൂപ വിലമതിക്കുന്ന മുട്ടകൾ കുടുങ്ങിക്കിടക്കുകയാണെന്ന് നാമക്കലിൽ നിന്നുള്ള മുട്ട കയറ്റുമതിക്കാരനും ലൈവ്സ്റ്റോക്ക് ആൻഡ് അഗ്രിഫാർമേഴ്സ് ട്രേഡ് അസോസിയേഷൻ (ലിഫ്റ്റ്) ജനറൽ സെക്രട്ടറിയുമായ പി വി സെന്തിൽ പറഞ്ഞു.
നാമക്കലിൽ നിന്ന് വൻ തോതിൽ മുട്ട കയറ്റുമതി ചെയ്തിരുന്ന രണ്ട് രാജ്യങ്ങളാണ് ഖത്തറും ഒമാനും. ഈ ഗൾഫ് രാജ്യങ്ങളുടെ കടുത്ത തീരുമാനം തങ്ങളുടെ വ്യാപാരത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്ന് കർഷകരും പറയുന്നു.
ആറ് മാസമായി ഇവർ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ ജൂണിൽ മുട്ടകൾക്ക് ഇറക്കുമതി പെർമിറ്റ് നൽകുന്നത് ഒമാൻ നിർത്തിയിയിരുന്നു. വിഷയത്തിൽ കോൺസുലേറ്റ് തലത്തിലെ നിരവധി ചർച്ചകൾ നടന്നു. തുടർന്ന് സെപ്തംബറിൽ കർശന നിയന്ത്രണങ്ങളോടെ ഇറക്കുമതി പുനരാരംഭിച്ചു. എന്നാൽ ഇന്നലെ വീണ്ടും നിർത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]