.news-body p a {width: auto;float: none;}
മലപ്പുറം: വലമ്പൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു. വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമർദനം. ഒന്നര മണിക്കൂറോളം നേരമാണ് റോഡരികിൽ ഷംസുദീൻ ചോര വാർന്ന് കിടന്നത്. സംഭവത്തിൽ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം, വയനാട് കൂടൽക്കടവിൽ ആദിവാസിയായ മാതനെ കാറിൽ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കായി പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്. നാല് പ്രതികളിൽ രണ്ടുപേരെ ഇന്നലെ അറസ്റ്റ് ചെയ്തു. വയനാട് കണിയാമ്പറ്റക്കടുത്ത പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷിദ്,അഭിരാം എന്നിവരാണ് അറസ്റ്റിലായത്.കർണാടകയിൽ നിന്ന് ബസിൽ വരുമ്പോഴാണ് കൽപ്പറ്റയിൽ വച്ച് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
പനമരം താഴെപുനത്തിൽ ടി.പി.നബീൽ കമർ (25),പനമരം കുന്നുമ്മൽ വീട്ടിൽ കെ.വിഷ്ണു എന്നിവരാണ് ഒളിവിൽ. ഇവരെക്കുറിച്ച് സൂചന ലഭിക്കുന്നവർ മാനന്തവാടി പൊലീസ് സ്റ്റേഷൻ, ഫോൺ-04935 240232, മാനന്തവാടി എസ്.എച്ച്.ഒ-9497987199,മാനന്തവാടി സബ് ഇൻസ്പെക്ടർ- 949780816. എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]