തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാറിനുള്ളിലെ ഗുണ്ടകളുടെ ഏറ്റുമുട്ടലിന് കാരണം ഡിജെ പാർട്ടി ഏറ്റെടുക്കുന്നതിലെ തർക്കമെന്ന് പൊലീസ്. ഈഞ്ചക്കലിലെ ബാറിൽ ഓം പ്രകാശിൻെറ സുഹൃത്തിന് ഡിജെ നടത്താൻ അവസരം ലഭിക്കാത്തിലെ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ക്രിസമ്സ്-പുതുവത്സര ഡിജെ പാർട്ടി നടത്തുന്ന ഹോട്ടലുകൾക്ക് പൊലീസ് നോട്ടീസ് നൽകും. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പാർട്ടിക്ക് അവസരം നൽകിയാൽ ഹോട്ടലുടമകൾക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഈഞ്ചക്കലിലെ ഹോട്ടലിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റമുട്ടലുണ്ടായത്. എയർപോർട്ട് സാജൻറെ സംഘമാണ് ഓം പ്രകാശിനെ ആക്രമിക്കാൻ ശ്രമിച്ചത്. എയർപോർട്ട് സാജൻെറ മകൻ ഡാനിയാണ് തലസ്ഥാനത്തെ ബാറുകളിലും ഹോട്ടലുകളിലും ഇപ്പോൾ ഡിജെ നടത്തുന്നത്. ഓം പ്രകാശിൻെറ സുഹൃത്ത് നിധിനും ഡിജെപി പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ട്. ഈഞ്ചക്കലിലെ ഹോട്ടലിൽ ഡിജെ പാർട്ടി നടത്താൻ നിധിൻ നീക്കം നടത്തി. പക്ഷേ, ഡാനി ബാറിലെ പാർട്ടി വിട്ടുകൊടുത്തില്ല. അന്നേ ദിവസം തലസ്ഥാനത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഓം പ്രകാശും നിധിനും മറ്റ് മൂന്ന് സുഹൃത്തുക്കളും മദ്യപിച്ച ശേഷമാണ് ഈഞ്ചക്കലിലെ ഹോട്ടലിലേക്കെത്തുന്നത്. ഡാനിയുടെ ഡിജെക്കിടെയായിരുന്നു വരവ്. ഡാനിയുടെ സുഹൃത്തുക്കളും ഹോട്ടലിലുണ്ടായിരുന്നു. ഓം പ്രകാശ് എത്തിയ വിവരം അറിഞ്ഞ് എയർപോർട്ട് സാജനും ബാറിലെത്തി.
ഡിജെ പാർട്ടിക്കിടെ തർക്കവും പിന്നീട് സംഘർഷൽവുമുണ്ടായി. സംഘർഷം മുറുകുന്നതിനിടെ ഓം പ്രകാശ് പുറത്തേക്ക് പോയി. ഇതിനിടെ നിധിന് മർദ്ദനമേറ്റുവെന്നും സിസിടിവി പരിശോധിച്ചപ്പോൾ വ്യക്തമായെന്നും പൊലീസ് പറയുന്നു. തിരുവനന്തപുരത്ത് ഇവൻറ് മാനേജുമെൻറ് കമ്പനിയും നിധിൻ നടത്തുന്നുണ്ട്. പുതുവത്സരത്തിൽ ചില പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഡിജെ നടത്താനുള്ള ക്വട്ടേഷൻ നിധിൻെറ കമ്പനി ഏറ്റെടുത്തിട്ടുണ്ട്. സംഘർഷത്തിൽ അറസ്റ്റിലായ ഓം പ്രകാശും സാജനും ഡാനിയും ഉൾപ്പെടെ 11 പേരെയും ജാമ്യത്തിൽ വിട്ടയച്ചു. നഗരത്തിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് നോട്ടീസ് നൽകിയാണ് വിട്ടയച്ചത്. തുടർന്നും സംഘങ്ങളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
സംഘർഷത്തിൻെറ പശ്ചാത്തിലാണ് ഹോട്ടലുകൾക്ക് പൊലീസ് നോട്ടീസ് നൽകുന്നത്. ക്രിമിനൽ പശ്ചാലത്തമുള്ളവർക്ക് ഡിജെ സംഘടിപ്പിക്കാൻ അവസരം നൽകരുത്. ഡിജെക്കിടെ സംഘർഷമുണ്ടാവുകയോ, ലഹരി ഉപയോഗം പിടികൂടുകയോ ചെയ്താൽ ഹോട്ടലുടമക്കെതിരെയും നിയമ നടപടിയുണ്ടാകും. പാർട്ടികളിൽ ലഹരി പരിശോധന കിറ്റ് ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തുമെന്ന് തിരുവനന്തപുരം ഡിസിപി ഭരത്ത് റെഡ്ഡി പറഞ്ഞു. ഡിജെയെ ചൊല്ലി കുപ്രസിദ്ധ ഗുണ്ടകളുടെ ചേരിപ്പോര് പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
READ MORE: ഷാരോൺ വധക്കേസ്: തെളിവെടുപ്പ് പൂർത്തിയായി; 95 സാക്ഷികളെ വിസ്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]