

ബസില്‍നിന്നിറങ്ങാന്‍ വൈകി ; കാഴ്ചപരിമിതിയുള്ള യുവാവിനെ മര്‍ദിച്ച രണ്ടുപേര്‍ പിടിയില്‍
സ്വന്തം ലേഖകൻ
കാക്കനാട്: കാഴ്ചപരിമിതിയുളള യുവാവിനെ ബസില്‍ നിന്നിറങ്ങാന്‍ വൈകിയതിന്റെ പേരില്‍ മര്‍ദിച്ച സംഭവത്തില്‍ രണ്ടുയുവാക്കള്‍ അറസ്റ്റിലായി.
കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഹൈക്കോടതി ജീവനക്കാരനായ ബി.എം. ഷാനിന്റെ പരാതിയില്‍ ചാത്തന്വേലിമുകള് ഷാജി (26), ചേരാനല്ലൂര്‍ കച്ചേരിപ്പടി വടക്കുമാനപ്പറമ്പില് ആന്സന് (25) എന്നിവരെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കഴിഞ്ഞദിവസം ഹൈക്കോടതി ജങ്ഷനില്‍നിന്ന് സ്വകാര്യ ബസില്‍ കയറിയ ഷാന്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് ബസ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ വൈകിയെന്നുപറഞ്ഞ് ബസ് സ്റ്റോപ്പില്‍ വെച്ച് ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ ഷാന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]