
തൊടുപുഴ: മൂന്ന് ശബരിമല തീർത്ഥാടകർ വാഹനാപകടത്തിൽ മരിച്ചു. തെലങ്കാനയിൽ നിന്നുള്ളവരാണ് മരിച്ചത്. തമിഴ്നാട് തേനിയിലെ ദേവദാനപ്പെട്ടിയിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു ശബരിമല ദർശനത്തിന് ശേഷം മടങ്ങി പോകുമ്പോഴാണ് അപകടം. മരിച്ചവർ എല്ലാം പുരുഷന്മാരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Last Updated Dec 17, 2023, 6:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]