

ഗവര്‍ണര്‍ എസ്എഫ്ഐ പോര് ക്ലൈമാക്സിലേക്ക്; ഇന്നത്തെ സെമിനാറില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമോയെന്ന ആശങ്ക ശക്തം; രണ്ടായിരം പോലീസുകാരെ വിന്യസിക്കാൻ നീക്കം
തേഞ്ഞിപ്പലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എസ്എഫ്ഐയും തമ്മിലുള്ള ഏറ്റുമുട്ടല്‍ പാരമ്യത്തിലേക്ക്.
കാലിക്കട്ട് സര്‍വകലാശാല കാമ്പസില്‍ തനിക്കെതിരേ കെട്ടിയിരുന്ന ബാനര്‍ അഴിപ്പിക്കാൻ ഇന്നലെ രാത്രി ഗവര്‍ണര്‍ നേരിട്ടിറങ്ങി. മലപ്പുറം ജില്ലാ പോലീസ് മേധാവിയെക്കൊണ്ടു ബാനര്‍ അഴിച്ചുമാറ്റിക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്നു മിനിറ്റുകള്‍ക്കകം ഗവര്‍ണര്‍ക്കെതിരേ കാമ്ബസില്‍ കറുത്ത നിറത്തിലുള്ള പുതിയ ബാനര്‍ സ്ഥാപിച്ച് എസ്എഫ്ഐയും പ്രതിഷേധം ശക്തമാക്കി. ഇതോടെ ഇന്നു നടക്കുന്ന സെമിനാറില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഗസ്റ്റ്ഹൗസിലെത്തിയ വൈസ്ചാൻസലറോട് രൂക്ഷമായ പ്രതികരണമാണ് ഗവര്‍ണര്‍ നടത്തിയത്. ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ കടുത്ത വാക്കുകളാണ് പ്രയോഗിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞു 2.30ന് സനാതന ധര്‍മപീഠത്തിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല കാമ്ബസിലെ ഇഎംഎസ് സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന സെമിനാറാണ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്നത്. സെമിനാറിലേക്കു 300 പേര്‍ക്കു മാത്രമാണ് പ്രവേശനാനുമതി.
സെമിനാറില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സംബന്ധിക്കുമോയെന്നതില് വ്യക്തതയില്ല. ഇന്ന് ശക്തമായി പ്രതിഷേധിക്കുമെന്നാണ് എസ്എഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗവര്‍ണറുടെ ഇന്നലത്തെ പരിപാടി സ്വകാര്യ ചടങ്ങായതിനാല്‍ പ്രതിഷേധമില്ലെന്ന് എസ്എഫ്ഐ അറിയിച്ചിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് രണ്ടായിരം പോലീസുകാരെ വിന്യസിക്കാനാണ് നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]