കോട്ടയം ചങ്ങനാശേരി നഗരം ഇനി ക്യാമറ വലയത്തില്‍ ; നഗരത്തിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും, മാലിന്യങ്ങള്‍ വലിച്ചെറിയന്നതും ഉള്‍പ്പെടെ തടയുന്നതിനായി നഗരത്തിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു തുടങ്ങി. കോട്ടയം : ചങ്ങനാശേരി:അക്രമികളെയും തസ്കരെയും ഇനി ഭയക്കേണ്ട
ആവശ്യമില്ല. നഗരത്തിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും മാലിന്യങ്ങള്‍ വലിച്ചെറിയന്നതും ഉള്‍പ്പെടെ തടയുന്നതിനായി നഗരത്തിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു തുടങ്ങി.മാലിന്യം വലിച്ചെറിയുന്നവരെയും കാമറക്കണ്ണ് പിന്തുടരും.
അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ വിനിയോഗിച്ചാണ് നഗരത്തില്‍ വിവിധയിടങ്ങളില്‍ കാമറകള്‍ സ്ഥാപിക്കുന്നത്. കെല്‍ട്രോണിനാണ് നിര്‍മാണ ചുമതല.
മൂന്ന് വര്‍ഷത്തെ പരിപാലനം കെല്‍ട്രോണിനും ശേഷം നഗരസഭയ്ക്കുമാണ് ചുമതല. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലാണ് കാമറകളുടെ മോണിറ്റര്‍ സ്ഥാപിക്കുന്നത്.
മോണിറ്ററിലൂടെ 24 മണിക്കൂറും ദൃശ്യങ്ങള്‍ നിരീക്ഷിച്ച് നിയമലംഘകരെ പിടികൂടാം. 45 ദിവസത്തെ വരെ ദൃശ്യങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്.
പ്രദേശം പൂര്‍ണമായും കാമറക്കണ്ണില്‍ പതിയാൻ ഒരു പോസ്റ്റില്‍ തന്നെ ഒന്നിലധികം കാമറകളാണ് സ്ഥാപിക്കുന്നത്. രാത്രി ദൃശ്യങ്ങളും വാഹനത്തിന്റെ നമ്പറുകളും കൃത്യമായി ഒപ്പിയെടുക്കാൻ കഴിയുന്ന കാമറകളാണ് സജ്ജമാക്കുന്നത്.
രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പദ്ധതി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് പദ്ധതി.മാലിന്യം തള്ളല്അപകടകരമായി വാഹനം ഓടിക്കല്പോക്കറ്റടി, മോഷണം, അക്രമണങ്ങള്‍ എന്നിവർക്കൊക്കെ പിടിവീഴും. പാലത്തറ ജംഗ്ഷൻ, ബോട്ട് ജെട്ടി, സെൻട്രല്‍ ജംഗ്ഷൻ, സ്വകാര്യ ബസ് സ്റ്റാൻഡ്, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, പെരുന്ന ജംഗ്ഷൻ, രാജേശ്വരി ജംഗ്ഷൻ, ളായിക്കാട്, റെയില്‍വേ ജംഗ്ഷൻ, മാര്‍ക്കറ്റ് റോഡ്, ബൈപ്പാസ് റോഡ് എന്നീ സ്ഥലങ്ങളിലാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]