![](https://newskerala.net/wp-content/uploads/2024/11/arya-ani-_1200x630xt-1024x538.jpg)
കൊച്ചി: വിവാദങ്ങള്‍ക്കിടയില്‍ ആയിരുന്നു മിനിസ്ക്രീന്‍ താരം ആര്യ അനിലിന്റെ വിവാഹം. വാര്‍ത്തകള്‍ക്ക് തുടക്കത്തിലെ വ്യക്തത നല്കി, വിവാദങ്ങള്‍ അവസാനിപ്പിച്ച ആര്യ ശരത്തിനൊപ്പമുള്ള തന്റെ സന്തോഷ ജീവിതവുമായി മുന്നോട്ടു പോയി. ഭര്‍ത്താവിനൊപ്പമുള്ള പ്രണയ നിമിഷങ്ങളും സീരിയല്‍ വിശേഷങ്ങളും എല്ലാം ആര്യ ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇത്തവണത്തെ പോസ്റ്റ് അല്പം സ്പെഷ്യലാണ്.
ആര്യ അനില്‍ അമ്മയാകാന്‍ പോകുന്നു. ശിശു ദിനത്തില്‍ ഈ സന്തോഷ വാര്‍ത്ത അറിയിക്കുന്ന സന്തോഷമുണ്ട്, ഞങ്ങളുടെ ആദ്യത്തെ നിധി വരാന്‍ പോകുന്നു എന്ന് പറഞ്ഞ് ആര്യ തന്നെയാണ് പ്രെഗ്നന്‍സി റിവീല്‍ വീഡിയോ പങ്കുവച്ചത്. ടെസ്റ്റ് ചെയ്തത് കണ്ട സന്തോഷവും, അത് ശരത്തിനെ കാണിക്കുമ്പോള്‍ അദ്ദേഹത്തിനുള്ള എക്സൈറ്റ്മെന്റും വീഡിയോയില്‍ കാണാം.
അഭിമാനത്തോടെ അമ്മയും അച്ഛനും ആകാന്‍ പോകുന്ന സന്തോഷം പങ്കുവയ്ക്കുന്നു എന്നും ആര്യ പറയുന്നുണ്ട്. വീഡിയോയ്ക്ക് താഴെ ആശംസകള്‍ വന്നു നിറയുകയാണ്. സ്വാസിക വിജയ്, നിരഞ്ജന് നായര്‍ എന്നിങ്ങനെ പോകുന്നു ആശംസകള്‍ അറിയിച്ചവരുടെ ലിസ്റ്റ്. ആലപ്പുഴക്കാരിയായ ആര്യ ടിക് ടോക്ക് വീഡിയോകളിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. അതിന് ശേഷം മോഡലിങിലൂടെ പരസ്യ ചിത്രങ്ങളിലേക്ക് കടന്നു. ഏഷ്യനെറ്റിലെ മുറ്റത്തെ മുല്ല എന്ന സീരിയലില്‍ നായികയായി വന്നുകൊണ്ടാണ് നടി പ്രേക്ഷക ശ്രദ്ധ നേടിയത്.
View this post on Instagram
2024 മാര്‍ച്ച് മാസത്തിലായിരുന്നു ആര്യ അനിലിന്റെയും ശരത്തിന്റെയും വിവാഹം. വെഡ്ഡിങ് ഫോട്ടോഗ്രാഫറും, വെഡ്ഡിങ് കമ്പനി ഉടമയുമായ ശരത്താണ് ആര്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. വിവാഹത്തിന് പിന്നാലെ ആര്യ വിവാഹ വാഗ്ദാനം നല്കി പറ്റിച്ചു എന്ന് പറഞ്ഞ് ഒരാള്‍ രംഗത്തെത്തി. എന്നാല്‍ അത് വര്‍ഷങ്ങളായുള്ള കുടുംബ വഴക്കിന്റെ പേരില്‍ പകവീട്ടാനും തന്നെ അപകീര്‍ത്തിപ്പെടുത്താനും മനപൂര്‍വ്വം പ്രചരിപ്പിച്ചതാണെന്ന് നടി വ്യക്തമാക്കി.
കൊലപാതകം ആത്മഹത്യയാക്കിയോ ? ‘ആനന്ദ് ശ്രീബാല’യിലൂടെ മിഷേൽ കേസ് വീണ്ടും ചർച്ചയാകുന്നു
കങ്കണയ്ക്ക് ആശ്വാസം, ഞെട്ടിക്കാൻ മലയാളി താരം, എമര്‍ജൻസിക്ക് പുതിയ റിലീസ് തിയ്യതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]