ടി20 ലോകകപ്പിനുള്ള ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും സഞ്ജുവിന് കളിക്കാന്‍ അവസരമുണ്ടായിരുന്നില്ല. എന്നിട്ടും ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ സഞ്ജു ഒന്നാമതെത്തി. റിഷഭ് പന്ത്, വിരാട് കോലി എന്നിവര്‍ ആദ്യ പത്തില്‍ പോലുമില്ല.
ടി20 ലോകകപ്പില്‍ കളിച്ചില്ലെങ്കിലും സഞ്ജുവാണ് ഒന്നാമന്. 12 ഇന്നിഗംസില്‍ നിന്ന് നേടിയത് 31 സിക്സുകള്‍.
ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം വിരമിച്ചിരുന്നു ക്യാപ്റ്റായിരുന്ന രോഹിത് ശര്‍മ. 11 ഇന്നിംഗ്സുകള്‍ കളിച്ച രോഹിത് 23 സിക്സുകളാണ് നേടിയത്.
17 ഇന്നിംഗ്സില്‍ നിന്ന് 22 സിക്സുകള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഇക്കാര്യത്തില്‍ മൂന്നാമന്.
അഞ്ച് ഇന്നിംഗ്സുകള്‍ മാത്രമാണ് തിലക് വര്‍മ ഈ വര്‍ഷം കളിച്ചത്. എന്നിട്ടും 21 സിക്സുകളുമായി നാലാം സ്ഥാനത്തുണ്ട് താരം.
11 ഇന്നിംഗ്സുകളില്‍ യുവതാരം ഇന്ത്യക്ക് വേണ്ടി കളിച്ചു. സിംബാബ്വെക്കെതിരെ അരങ്ങേറ്റം. 19 സിക്സുമായി അഞ്ചാമതുണ്ട് അഭിഷേക്.
ഹാര്‍ദിക് പാണ്ഡ്യ 19 സിക്സുകളുമായി ആറാമത്. 14 ഇന്നിംഗ്സില്‍ നിന്നാണ് ഹാര്‍ദിക് ഇത്രയും സിക്സുകള്‍ നേടിയത്.
ഈ വര്‍ഷം എട്ട് ടി20 ഇന്നിംഗ്സുകള്‍ ജയ്സ്വാള്‍ കളിച്ചു. 16 സിക്സുമായി ഏഴാമതാണ് രാജസ്ഥാന് റോയല്‍സിന് വേണ്ടി കളിക്കുന്ന ഇന്ത്യന്‍ താരം.
അത്ര നല്ല വര്‍ഷമായിരുന്നില്ല റിങ്കുവിന്. 14 ഇന്നിംഗ്സുകള്‍ താരം കളിച്ചപ്പോഴാണ് 16 സിക്സുകള്‍ നേടാനായത്.
ഇന്ത്യയുടെ ലോകകപ്പ് ഹീറോകളില്‍ ഒരാളാണ് ദുബെ. 13 ഇന്നിംഗ്സുകളില്‍ നിന്ന് 15 സിക്സുമായി ഒമ്പതാമതാണ് ഓള്‍റൗണ്ടര്‍.
ഈ വര്‍ഷം അരങ്ങേറിയ പരാഗിന് ആറ് ഇന്നിംഗ്സില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. എന്നിരുന്നാലും ഒമ്പത് സിക്സുമായി പത്താം സ്ഥാനത്തുണ്ട് താരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]