സ്ത്രീകൾക്കായി മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ഉണ്ടാല്ലോ. പുരുഷന്മാർക്ക് എന്താണ് സ്പെഷ്യൽ ദിവസമൊന്നുമില്ലേ എന്ന് ചോദിക്കുന്നവരോട് സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കുമുണ്ട് ദിനം. നവംബർ 19 നാണ് അന്താരാഷ്ട്ര പുരുഷ ദിനം. Positive Male Role Models എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര പുരുഷ ദിനത്തിലെ തീം എന്നത്.
സമൂഹത്തിന് പുരുഷന്മാർ നൽകുന്ന മികച്ച സംഭാവനകളെ ആദരിക്കുന്നതിനായാണ് ഈ ദിനം ആഘോഷിക്കാറുള്ളത്.
പുരുഷന്മാരുടെ ശാരീരിക- മാനസികാരോഗ്യത്തിൽ അവബോധം സൃഷ്ടിക്കുക, പുരുഷന്മാരുടെ നേട്ടങ്ങളും വിജയങ്ങളും ആഘോഷിക്കുക എന്നത് എല്ലാം ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നുണ്ട്.
പുരുഷന്മാർക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകുമോ?
സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് വിദഗ്ധർ പറയുന്നു.
സ്ത്രീകളെപ്പോലെ പുരുഷന്മാർക്കും അവരുടെ ജീവിതത്തിലുടനീളം ഹോർമോൺ അളവിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാം. ഇത് വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ഒന്ന്
കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ ലെെംഗിക ആരോഗ്യത്തെയും ക്ഷീണത്തിനും പേശികളിൽ ബലക്കുറവിനും ഇടയാക്കും.
രണ്ട്
ഉയർന്ന ഈസ്ട്രജൻ്റെ അളവ് ഗൈനക്കോമാസ്റ്റിയയ്ക്കും (വലിച്ച സ്തനങ്ങൾ) ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുന്നതിനും കാരണമാകും.
മൂന്ന്
തൈറോയ്ഡ് ഹോർമോണുകളിലെ അസന്തുലിതാവസ്ഥ മെറ്റബോളിസം, ഊർജ്ജ നില, ഭാരം നിയന്ത്രിക്കൽ എന്നിവയെ ബാധിക്കും.
പുരുഷന്മാരിൽ ഉണ്ടാകുന്ന സാധാരണ ഹോർമോൺ പ്രശ്നങ്ങൾ
ഒന്ന്
വയറിലെ കൊഴുപ്പ് പലപ്പോഴും ഹോർമോൺ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അടിവയറ്റിൽ കൊഴുപ്പ് കൂടുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഭക്ഷണത്തിൽ കറുവപ്പട്ട ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
രണ്ട്
പുരുഷന്മാരിൽ കണ്ട് വരുന്ന മറ്റൊരു ഹോർമോൺ പ്രശ്നമാണ് ഗൈനക്കോമാസ്റ്റിയ. അതായത്, പുരുഷ സ്തനങ്ങൾ വർദ്ധിക്കുന്ന രോഗാവസ്ഥ. ഈസ്ട്രജൻ്റെ അളവ് വർധിക്കുന്നത് പോലെയുള്ള ഹോർമോൺ അസന്തുലിതാവസ്ഥ മൂലം പുരുഷന്മാരിൽ വലുതായ സ്തനങ്ങൾ ഉണ്ടാകാം. ബ്രോക്കോളി, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ ഹോർമോണുകളുടെ അളവ് സന്തുലിതമാക്കാനും ഈസ്ട്രജൻ്റെ അളവ് കുറയ്ക്കാനും സഹായിക്കും.
മൂന്ന്
മറ്റൊരു ഹോർമോൺ പ്രശ്നമാണ് കഷണ്ടി. ഈ അവസ്ഥ പലപ്പോഴും ഉയർന്ന അളവിലുള്ള ഡിഎച്ച്ടിയുമായി (ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ) ബന്ധപ്പെട്ടിരിക്കുന്നു.
പുരുഷന്മാരിലെ ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിനുള്ള ജീവിതശൈലി ഘടകങ്ങൾ
പതിവ് വ്യായാമം
പതിവ് വ്യായാമം ഹോർമോണുകളെ നിയന്ത്രിക്കാനും സമ്മർദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
സ്ട്രെസ്
കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുന്നതിന് യോഗ, ധ്യാനം എന്നിവ ശീലമാക്കുക.
മതിയായ ഉറക്കം
ഹോർമോൺ ബാലൻസ് നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഉറക്കം പ്രധാന പങ്കാണ് വഹിക്കുന്നത്.
മദ്യവും സംസ്കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുക
അമിതമായ മദ്യപാനവും സംസ്കരിച്ച ഭക്ഷണങ്ങളും ഹോർമോൺ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ശ്രദ്ധിക്കൂ, കുട്ടികൾക്ക് നെയ്യ് കൊടുക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]