
.news-body p a {width: auto;float: none;} ലണ്ടൻ: ബ്രിട്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ ഭർത്താവിനായി തെരച്ചിൽ.
ബ്രിട്ടനിലെ നോർത്താംപ്ടൺഷെയറിൽ ഹർഷിത ബ്രെല്ല (24)ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പങ്കജ് ലാംബയ്ക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ഈസ്റ്റ് ലണ്ടനിലാണ് ഹർഷിതയുടെ മൃതദേഹം കാറിന്റെ ഡിക്കിക്കുള്ളിൽ നിന്ന് കണ്ടെത്തിയത്. ഈ മാസം തുടക്കത്തിലാകാം ഹർഷിത കൊല്ലപ്പെട്ടതെന്നാണ് നോർത്താംപ്ടൺഷെയർ പൊലീസ് മേധാവി പോൾ കാഷ് വ്യക്തമാക്കുന്നത്.
നോർത്താംപ്ടൺഷെയറിൽ നിന്ന് കാറിൽ ഹർഷിതയുടെ മൃതദേഹം ഇൽഫോഡിലെത്തിച്ചശേഷം പങ്കജ് ഒളിവിൽ പോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അറുപതിലേറെ ഡിറ്റക്ടീവുകൾ ഇയാൾക്കായി അന്വേഷണം നടത്തുന്നുണ്ട്.
ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളതായും പോൾ കാഷ് പറഞ്ഞു. കഴിഞ്ഞ സെപ്തംബറിൽ ഹർഷിതയ്ക്കായി ഗാർഹിക പീഡന സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഹർഷിതയുടെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ബുധനാഴ്ച ഫോൺ സന്ദേശം ലഭിച്ചതായി പൊലീസ് പറയുന്നു. തുടർന്ന് കോർബിയിലെ സ്കെഗ്നെസ്സ് വോക്കിലുള്ള ഇവരുടെ വീട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.
എന്നാൽ ഇതിനിടെ ഹർഷിതയെ കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഇൽഫോഡിൽ കാറിൽ ഉപേക്ഷിക്കപ്പെട്ട
നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]