![](https://newskerala.net/wp-content/uploads/2024/11/prank.1.3002992.jpg)
ഒരു ആനയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ എത്തുന്ന ആങ്കർക്ക് കിട്ടുന്ന പണിയാണ് ഓ മൈ ഗോഡിന്റെ പുതിയ അദ്ധ്യായത്തിൽ പറയുന്നത്. ലൊക്കേഷൻ പത്തനംതിട്ടയിലെ കുടമൺ എന്ന സ്ഥലത്താണ്. അവിടെയുള്ള ഒരു ആനയെക്കുറിച്ചും അതിന്റെ സ്വഭാവ സവിശേഷതളെക്കുറിച്ചും പരിചയപ്പെടുത്താൻ ഒരു ആങ്കർ എത്തുകയാണ്.
ആനയുടെ പാപ്പാൻ പറഞ്ഞതനുസരിച്ച് ആങ്കർ തണ്ണിമത്തൻ വരെ അതിന് ഭക്ഷണമായി കൊടുക്കുന്നു. അതിന് ശേഷം അവിടെ വച്ച് പാപ്പാനെ ഇന്റർവ്യൂ ചെയ്യുന്നതിനിടയിലാണ് കഥ മാറുന്നത്. ആന ഉടമയുടെ ഭാര്യ ഈ ഇന്റർവ്യൂവിനെതിരെ വഴക്കുമായി വരുന്നു. ഉടമ അറിയാതെ ചെയ്ത ഇന്റർവ്യൂ ആണിതെന്ന് ഉടമയുടെ ഭാര്യ വാദിക്കുന്നു. അത് ആങ്കർക്ക് തലവേദനയാകുന്നു. തുടർന്ന് ആങ്കറും ഉടമയുടെ ഭാര്യയും തമ്മിലുള്ള വഴക്കാണ് പ്രാങ്ക് കഥയുടെ ക്ലൈമാക്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]