
.news-body p a {width: auto;float: none;} തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര നാൽപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ ജീവിതം പ്രമേയമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കിയ ഡോക്യുമെന്ററിയായ ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ’ ഇന്നാണ് പുറത്തിറങ്ങിയത്.
ഡോക്യുമെന്ററിയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കോളിവുഡിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. നടൻ ധനുഷിനെതിരെ തുറന്ന കത്തിലൂടെ വിമർശനവുമായി നയൻതാര രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഡോക്യുമെന്ററി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തന്റെ ജീവിതത്തെക്കുറിച്ച് നയൻതാര ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്.
സിനിമയിലും ജീവിതത്തിലുമുണ്ടായ നേട്ടങ്ങളും തകർച്ചയും താരം പങ്കുവയ്ക്കുന്നു. നയൻതാരയും തമിഴിലെ ഒരു പ്രമുഖ നടനുമായി പ്രണയത്തിലായിരുന്ന സമയത്ത് അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും അമ്മ ഓമന കുര്യൻ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്.
മകൾ പ്രണയബന്ധം തുടർന്നിരുന്ന സമയത്ത് കൈവിട്ട് പോയെന്നാണ് കരുതിയതെന്നും അമ്മ പറയുന്നു. ആദ്യമായാണ് നയൻതാരയും ഓമന കുര്യനും മുൻകാല പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത്.
‘ഞങ്ങൾക്ക് ചെട്ടികുളങ്ങര അമ്മയുണ്ട്. രാവിലെ എഴുന്നേറ്റാലുടനെ ക്ഷേത്രത്തിൽ പോയാണ് ഞാൻ പ്രാർത്ഥിക്കുന്നത്.
യേശുവിനെയും പ്രാർത്ഥിക്കും. അതും ഇതുമുണ്ട്.
ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ച് തന്നത്. ഇവൾ കൈയിൽ നിന്ന് പോയി എന്ന് വിചാരിച്ച സമയങ്ങളുണ്ടായിരുന്നു.
അറിയാമല്ലോ. ആ സമയത്ത് ഒത്തിരി വിഷമം ഉണ്ടായിരുന്നു.
ഞാൻ അവിടെയിരുന്നങ്ങ് പ്രാർത്ഥിച്ചു. എനിക്കെന്റെ മോളെ തിരിച്ച് തരണം, വേറൊന്നും തരണ്ട
എന്ന് പ്രാർത്ഥിച്ചു. എന്റെ മോളെ എനിക്കറിയാം.
ദൈവം കഴിഞ്ഞാൽ എനിക്കാണ് അവളെ അറിയുന്നത്. ഒരു ദോഷവും വരില്ലെന്ന് എനിക്കറിയാം.
നമുക്ക് ജീവിക്കാൻ ധൈര്യം ദൈവം തന്നിട്ടുണ്ടെന്ന് അവൾ പറഞ്ഞിട്ടുണ്ട് ‘- ഓമന കുര്യൻ പറഞ്ഞു. അമ്മ പറഞ്ഞതിന് ബാക്കിയായി നയൻതാരയും ഡോക്യുമെന്ററിയിൽ സംസാരിച്ചിട്ടുണ്ട്.
‘അമ്മയെ ഒരുപാട് പേർ വിളിച്ച് മകളെ വിവാഹം ചെയ്യിക്കെന്ന് പറഞ്ഞു. കാരണം എല്ലാം അവസാനിച്ചു, ഞാൻ പ്രശ്നത്തിലാകാതെ നോക്കിക്കോ എന്ന് പലരും പറഞ്ഞിട്ടുണ്ട്.
തമിഴ് നടനുമായുളള പ്രണയം എനിക്ക് പറ്റിയ തെറ്റാണ്. ജീവിതത്തിൽ പിഴവുകൾ സംഭവിക്കും.
അതിൽ കുഴപ്പമില്ല. അന്ന് സിനിമാജീവിതം അവസാനിപ്പിക്കാമെന്ന ആ തീരുമാനത്തിന് പിന്നിൽ അയാളാണ്’- നയൻതാര പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]