
തൃശ്ശൂർ: കുന്നംകുളം അഞ്ഞൂരിൽ വീടിന് തീയിട്ടു. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അജിത്തിന്റെ വീടിനാണ്
ഇന്നലെ രാത്രി തീയിട്ടത്.
അഞ്ഞൂർ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് അക്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടുകാർ പെരുന്നാളിന് പോയ സമയത്താണ് തീയിട്ടത്. വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ചിരട്ടയും പേപ്പറുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ കൂട്ടിയിട്ടാണ് കത്തിച്ചിട്ടുള്ളത്.
വീടിന് മുകളിലൂടെ തീ ആളിക്കത്തുന്നത് കണ്ട് നാട്ടുകാർ കുന്നംകുളം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]