
.news-body p a {width: auto;float: none;} അബുദാബി: യുഎയിൽ സ്ത്രീകൾക്ക് ഭർത്താവിനെയും മക്കളെയും സ്പോൺസർ ചെയ്യാനാവുമോ? ഉത്തരം അതെ എന്നാണ്. കാരണം വർക്ക് പെർമിറ്റുള്ള സ്ത്രീൾക്കും പുരുഷന്മാരെപ്പോലെ തന്നെ കുടുംബത്തെ സ്പോൺസർ ചെയ്യാനാവും.
ഇതിനായി ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രകാരം യുഇയിൽ കുറഞ്ഞത് 3000 ദിർഹം വേതനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഭർത്താവിനും മക്കൾക്കും റെസിഡൻസി വിസക്കായി സ്പോൺസർ ചെയ്യാനാവും.
കൂടാതെ താമസ സൗകര്യവും ഉണ്ടായിരിക്കണം. അവശ്യ രേഖകൾ;
ആപ്ളിക്കേഷൻ ഫോറം
പാസ്പോർട്ടിന്റെ കോപ്പി
എമിറേറ്റ്സ് ഐഡി
വൈദ്യ പരിശോധനാ സർട്ടിഫിക്കറ്റ്
ശമ്പള സ്റ്റേറ്റ്മെന്റ്
ബാങ്ക് സ്റ്റേറ്റ്മെന്റ്
വിവാഹ സർട്ടിഫിക്കറ്റ്
ജനന സർട്ടിഫിക്കറ്റ്
ഭർത്താവിൽ നിന്ന് എൻഒസി
തൊഴിൽ കരാർ
വാടക കരാർ
പാസ്പോർട്ട് ഫോട്ടോ
അപേക്ഷിക്കേണ്ടതിങ്ങനെ:
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിൻ അഫയേഴ്സ് വഴിയോ ഐസിപി വഴിയോ ഇമിഗ്രേഷൻ ഓഫീസ് വഴിയോ അപേക്ഷ നൽകാം.
യുഎയിൽ വൈദ്യപരിശോധന
റെസിഡൻസി വിസാ അനുമതി കിട്ടിയാൽ എമിറേറ്റ്സ് ഐഡിക്കായി അപേക്ഷ നൽകണം.
എല്ലാ വൈദ്യ പരിശോധനകൾക്കും അനുമതികൾക്കും ശേഷം റെസിഡൻസി വിസ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്ത് വാങ്ങണം.
ഒന്നുമുതൽ മൂന്നുവർഷംവരെയാണ് വിസാ കാലാവധി. അപേക്ഷാ ഫീസ്:
റെസിഡൻസ് പെർമിറ്റ് ഫീസ്- 200 ദിർഹം
നോളെജ് ഫീസ്- പത്ത് ദിർഹം
ഇന്നോവേഷൻ ഫീസ്- പത്ത് ദിർഹം
രാജ്യത്തിനകത്തെ ഫീസ്- 500 ദിർഹം
ഡെലിവറി ഫീസ്- 20 ദിർഹം
കുടുംബാംഗങ്ങൾ യുഎഇയിൽ തന്നെയുണ്ടെങ്കിൽ റെസിഡൻസി വിസക്കായുള്ള മൊത്തം ചെലവ് ഒരു വ്യക്തിക്ക് 3500 ദിർഹമാണ്.
കുടുംബാംഗങ്ങൾ യുഎഇയ്ക്ക് പുറത്താണെങ്കിൽ 2500 ദിർഹമാണ് ചെലവ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]