
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കഴിഞ്ഞ ദിവസം ആയിരുന്നു പുഷ്പ 2 ട്രെയിലർ റിലീസ് ചെയ്തത്. സുകുമാർ- അല്ലു അർജുൻ കോമ്പോയിൽ എത്തിയ ആദ്യഭാഗത്തിന്റെ വമ്പൻ വിജയം കണ്ട
പ്രേക്ഷകർക്ക്, വലിയൊരു ദൃശ്യവിരുന്നായിരുന്നു ട്രെയിലർ സമ്മാനിച്ചത്. ഒപ്പം ഫഹദ് ഫാസിലിന്റെ മിന്നും പ്രകടനം മലയാളികളും ഒന്നടങ്കം ഏറ്റെടുത്തു. പട്നയിൽ നടന്ന പ്രൗഢഗംഭീരമായ പരിപാടിയിൽ ആയിരുന്നു പുഷ്പ 2 ട്രെയിലർ റിലീസ് ചെയ്തത്.
നൂറ് കണക്കിന് പേർ അതിന് സാക്ഷ്യം വഹിക്കാൻ എത്തുകയും ചെയ്തു. ഹിന്ദി, തെലുങ്ക്, കന്നഡ ട്രെയിലറുകൾ ആയിരുന്നു ആദ്യം റിലീസ് ചെയ്തത്.
മലയാളികൾ കാത്തിരുന്നതാകട്ടെ ജിസ് ജോയ് ശബ്ദം നൽകിയ ട്രെയിലർ കാണാനും. ഇനി ഇപ്പോ സാക്ഷാൽ അല്ലു അർജുൻ തന്നെ മലയാളം പഠിച്ച് വന്ന് ഡബ്ബ് ചെയ്താൽ പോലും നമുക്ക് ജിസ് ജോയിയുടെ സൗണ്ട് കേട്ടാലെ തൃപ്തിയാകൂ എന്നാണ് ഇവർ പറയുന്നത്. വിവാദങ്ങൾക്കിടെ ‘നയൻതാര: ബിയോണ്ട് ദി ഫെയ്റി ടേൽ’ എത്തി; നെറ്റ്ഫ്ലിക്സിന്റെ പിറന്നാൾ സമ്മാനം പക്കാ മാസ് ആക്ഷൻ ത്രില്ലറായാണ് പുഷ്പ 2 ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്.
ഒപ്പം കൊമേഷ്യല്‍ എലമെന്‍സ് എല്ലാം ചേര്‍ത്ത് ആദ്യഭാഗത്തെക്കാള്‍ ഇരട്ടി വലുപ്പത്തിലാകും പുഷ്പ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക എന്നും വ്യക്തമാണ്. ട്രെയിലറിലെ ഫഹദ് ഫാസിലിന്റെയും അല്ലു അർജുന്റെയും പ്രകടനത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
“ഫഹദിനെ കാണിക്കുന്നത് മുതൽ പിന്നെ അങ്ങോട്ട് ചുമ്മാ തീ, ഒരു കാര്യം ഉറപ്പായി, പുഷ്പയും ഭൻവർ സിങ്ങും ഏറ്റുമുട്ടുമ്പോൾ തീയേറ്റർ നിന്ന് കത്തും, ആവേശത്തിന് ശേഷം ഫഹദിന്റെ മറ്റൊരു കില്ലാടി വേഷം, അല്ലു അർജുൻ ഫഹദ് ഫാസിൽ കൂട്ടുകെട്ട് തകർക്കും”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ആര്യ ഫ്രാഞ്ചൈസിയ്ക്ക് ശേഷം അല്ലു അർജുനും സുകുമാറും ഒന്നിച്ച ചിത്രമാണ് പുഷ്പ. രണ്ടാം ഭാഗം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും.
അല്ലു അർജുനു ഫഹദ് ഫാസിലിനും പുറമെ രശ്മിക മന്ദാന, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും. ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]