
.news-body p a {width: auto;float: none;} മണിപ്പൂർ: നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പിന്തുണ പിൻവലിച്ചതോടെ മണിപ്പൂരിലെ ബിജെപി സർക്കാർ പ്രതിസന്ധിയിൽ. കലാപം ആളിക്കത്തിയതോടെ കേന്ദ്ര സർക്കാർ കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ്.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉന്നതതല യോഗം ചേരും. 18 മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിൽ ബീരേൻ സിംഗ് സർക്കാർ പരാജയപ്പെട്ടെന്ന് പറഞ്ഞാണ് എൻപിപി പിന്തുണ പിൻവലിച്ചത്.
സർക്കാരിന് കോട്ടമുണ്ടാകില്ലെങ്കിലും പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേറ്റിരിക്കുകയാണ്. അതിനിടെ എൻപിഎഫ് കൂടെ പിന്തുണ പിൻവലിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ഇന്ന് രാവിലെ അമിത് ഷാ ബീരേൻ സിംഗുമായി സംസാരിച്ചിരുന്നു. എൻപിപി സഖ്യം വിട്ടതിൽ കടുത്ത അതൃപ്തി അദ്ദേഹം അറിയിച്ചു.
ദേശീയ നേതൃത്വം ഇടപെട്ടിട്ടും എൻപിപി വഴങ്ങിയില്ലെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. സായുധ സംഘങ്ങൾക്കെതിരെ കടുത്ത നടപടികൾ മെയ്തികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
24 മണിക്കൂറിനുള്ളിൽ നടപടി ഉണ്ടാകണമെന്നാണ് മെയ്തി സംഘടനകൾ മുഖ്യമന്ത്രിക്ക് നൽകിയ അന്ത്യശാസനം. ആൾക്കൂട്ടം മുഖ്യമന്ത്രിയുടെ വസതിയിലുൾപ്പെടെ ആക്രമണം നടത്തിയതിന്റെ ഭാഗമായി നിലവിൽ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇബോബി സിംഗ് സമയം തേടിയിട്ടുണ്ട്.
സംഘർഷവും കൊലപാതകവും രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രി പ്രതികരിക്കാത്തതിലും മണിപ്പൂർ സന്ദർശിക്കാത്തതിലും പ്രതിഷേധം ശക്തമാണ്. ആഭ്യന്തരമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ എടുത്തേക്കുമെന്നാണ് വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]