![](https://newskerala.net/wp-content/uploads/2024/11/pic.1731896026.jpg)
മെക്സിക്കോ സിറ്റി: മിസ് യൂണിവേഴ്സ് 2024 സൗന്ദര്യ കിരീടം ചൂടി യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിൽ നിന്നുള്ള വിക്ടോറിയ കെയാ തെയ്ൽവിഗ്. ഇന്നലെ മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലെ അരീന സി.എം.എം.എക്സിലായിരുന്നു മിസ് യൂണിവേഴ്സ് മത്സരത്തിന്റെ 73 -ാം പതിപ്പ് അരങ്ങേറിയത്. മിസ് യൂണിവേഴ്സ് 2023 നിക്കരാഗ്വയുടെ ഷെയ്നിസ് പലാസിയോസ് 21കാരിയായ വിക്ടോറിയയ്ക്ക് കിരീടം അണിയിച്ചു. നൈജീരിയയുടെ ചിഡിമ്മ അഡറ്റ്ഷിന രണ്ടും മെക്സിക്കോയുടെ മരിയ ഫെർനാണ്ട ബെൽട്രാൻ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇന്ത്യയുടെ റിയ സിൻഘ ടോപ് 30ൽ ഇടംനേടിയിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 125 സുന്ദരിമാരാണ് മത്സരത്തിൽ മാറ്റുരച്ചത്. ആദ്യമായാണ് ഇത്രയും പേർ മിസ് യൂണിവേഴ്സിൽ പങ്കെടുക്കുന്നത്. ഇറാൻ, യു.എ.ഇ, ബെലറൂസ് എന്നിവിടങ്ങളിൽ നിന്നുള്ള ആദ്യ മത്സരാർത്ഥികളും പങ്കെടുത്തു.
# വിക്ടോറിയ ഡെൻമാർക്കിന്റെ ബാർബി !
മോഡൽ, നർത്തകി, സംരംഭക, ബിസിനസ് ബിരുദധാരി
ഡെൻമാർക്കിന്റെ ബാർബി പാവ എന്നറിയപ്പെടുന്നു
മിസ് യൂണിവേഴ്സ് പട്ടം നേടുന്ന ആദ്യ ഡെൻമാർക്ക് സ്വദേശി
മാനസികാരോഗ്യം, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവം
മിസ് ഡെൻമാർക്ക് 2022ൽ മൂന്നാം സ്ഥാനം. അന്നേ വർഷം മിസ് ഗ്രാൻഡ് ഇന്റർനാഷണലിൽ ടോപ് 20ലും എത്തി
അനന്തതയുടെ പ്രകാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അനന്തതയുടെ പ്രകാശം എന്ന് അർത്ഥമാക്കുന്ന ‘ലൂമിയർ ഡി ലാഇൻഫിനി” എന്ന പുത്തൻ കിരീടമാണ് വിക്ടോറിയയെ അണിയിച്ചത്. ജ്വൽമെ എന്ന ഫ്രഞ്ച്-ഫിലിപ്പീനോ ബ്രാൻഡ് ഡിസൈൻ ചെയ്ത സ്വർണ ടിയാരയിൽ ഡയമണ്ടുകളും മനോഹരമായ 23 സൗത്ത് സീ പേളുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഫിലിപ്പീനോ കലാകാരൻമാർ രണ്ട് വർഷം കൊണ്ടാണ് കിരീടം പൂർത്തിയാക്കിയത്.