![](https://newskerala.net/wp-content/uploads/2024/11/accident.1.3002927.jpg)
കൊച്ചി: ബൈക്കപകടത്തിൽ യുവതിയ്ക്കും യുവാവിനും ദാരുണാന്ത്യം. തൃപ്പൂണിത്തുറ മാത്തൂർ പാലത്തിന് മുകളിൽ വച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വയനാട് മേപ്പാടി കടൂർ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിൻ (19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.