കൊച്ചി: സി പി എം പിന്തുണയിൽ കോൺഗ്രസ് വിമതർ വിജയിച്ച ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പൊലീസിനെതിരെയും റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെയും നടപടിയാവശ്യപ്പെട്ടും കോൺഗ്രസ് ഹര്‍ജി സമര്‍പ്പിക്കും. മെഡിക്കല്‍ കോളേജ് എ സി പിയുടെ നേതൃത്തിലുള്ള പൊലീസ് സി പി എം അതിക്രമങ്ങള്‍ കയ്യും കെട്ടി നോക്കി നിന്നെന്നും വ്യാപകമായി കള്ളവോട്ടുകളും അട്ടിമറിയും നടന്നിട്ടും റിട്ടേണിംഗ് ഓഫീസര്‍ പക്ഷപാതം കാണിച്ചെന്നുമാണ് കോണ്‍ഗ്രസ് പരാതി.
ചേവായൂരിൽ തെരുവുയുദ്ധം; സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വീണ്ടും കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം
ഈ മാസം 30 ന് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചും നിശ്ചയിച്ചിട്ടുണ്ട്. സി പി എം പിന്തുണയോടെ ജനാധിപത്യ സംരക്ഷണസമിതി എന്ന ബാനറില്‍ മത്സരിച്ച കോണ്‍ഗ്രസ് വിമതരാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. സംഘര്‍ഷത്തെത്തുടര്‍ന്നും ഭീഷണിയെത്തുടര്‍ന്നും നിരവധി വോട്ടര്‍മാര്‍ക്കാണ് വോട്ടു ചെയ്യാനാനാതെ മടങ്ങേണ്ടി വന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരേപോലും കഴിഞ്ഞ ദിവസം അതിക്രമങ്ങള്‍ നടന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]