
മേക്കപ്പ് മാന്‍ ഒരു സാധനം കൊണ്ടുതന്നിട്ട് ഉപയോഗിച്ചോളാന്‍ പറഞ്ഞു; ഷെയ്പ്പ് കണ്ടിട്ട് എനിക്കത് മനസിലായതുമില്ല: മനസ് തുറന്ന് ഹണി റോസ് കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഹണി റോസ് സ്ഥിരം ചര്‍ച്ചയാണ്. വര്‍ഷങ്ങളായി സിനിമാ രംഗത്തുള്ള ഹണി അടുത്ത കാലത്താണ് ഇത്രയും വാര്‍ത്താ പ്രാധാന്യം നേടിയത്.
ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹണി റോസ് നല്കിയ മറുപടിയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
മുമ്ബൊരിക്കല്‍ റിമി ടോമി അവതാരകയായെത്തിയ ഷോയില്‍ സംസാരിക്കവെയാണ് ഹണി മനസ് തുറന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്രയും നല്ല മുഖ സൗന്ദര്യം ലഭിച്ചതിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയാണോ എന്നായിരുന്നു റിമി ടോമിയുടെ ചോദ്യം.
ഇല്ലെന്ന് വ്യക്തമാക്കിയ ഹണി റോസ് മേക്കപ്പിനെക്കുറിച്ച് പോലും തനിക്ക് കാര്യമായി അറിവില്ലായിരുന്നെന്നും വ്യക്തമാക്കി. എന്റെ ചില ഫോട്ടോകള്‍ കാണുമ്പോള്‍ ദൈവമേ ഇത് ഞാനാണോ എന്ന് ചിന്തിക്കും.
സിനിമയിലേക്ക് വരുന്ന സമയത്ത് മേക്ക് അപ്പ് എന്താണെന്നാെന്നും അറിയില്ല. ഒരു മേക്കപ്പ് മാന്‍ എന്റെ കൈയില്‍ ഒരു സാധനം കൊണ്ടു തന്നു.
അപ്ലൈ ചെയ്തോളൂ എന്ന് പറഞ്ഞ് തന്നതാണ്. ഷെയ്പ്പ് കണ്ടിട്ട് ഒന്നും പിടികിട്ടുന്നില്ല.
ദൈവമേ ഇതെവിടെ വെക്കാനാണ് എന്ന് ചിന്തിച്ചു. യഥാര്‍ത്ഥത്തില്‍ അത് ഐ ലാഷസ് കറക്ട് ചെയ്യാനുള്ളതായിരുന്നു.
മൂക്കില്‍ വെക്കാനാണെന്ന് കരുതി മൂക്കിന് വെച്ചു. അവര്‍ സെറ്റില്‍ ചിരിയായിരുന്നു.
അത്രയും പൊട്ടിയായിരുന്നു താനെന്നും അവിടെ നിന്നും ഇത്രയും ഉയരത്തില്‍ എത്താന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായി കാണുന്നെന്നും ഹണി റോസ് അന്ന് വ്യക്തമാക്കി. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]