
അഹമ്മദാബാദ്: ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിനെത്തുന്ന ആരാധകരെ കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന എയര്‍ ഷോ. ഫൈനലിലെ എയര്‍ ഷോയുടെ റിഹേഴ്സല്‍ ഇന്ന് സ്റ്റേഡിയത്തിന് മുകളില്‍ തുടങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ഇന്ത്യന്‍ വായുസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക് സംഘമായിരിക്കും സ്റ്റേഡിയത്തിന് മുകളില്‍ എയര്‍ ഷോ നടത്തുക. 10 മിനിറ്റ് നേരം നീണ്ടു നില്‍ക്കുന്നതായിരിക്കും എയര്‍ ഷോ. ഇന്നും നാളെയും എയര്‍ ഷോയുടെ റിഹേഴ്സല്‍ നടക്കും.
അതേസമയം, ഫൈനല്‍ പോരാട്ടം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെയും മത്സരം കാണാന്‍ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാന്‍ മോദിയും ആന്റണി ആല്‍ബനീസും എത്തിയിരുന്നു.
ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍, ഇന്ത്യ അവസാനം ലോകകപ്പ് നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായിരുന്ന യുവരാജ് സിംഗ്, തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത്, ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പ്രമുഖരാണ് മത്സരം കാണാനെത്തുക എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മത്സരത്തിന് മുന്നോടിയായി ഇംഗ്ലീഷ് ഗായിക ഡുവാ ലിപയുടെ സംഗീത പരിപാടി ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.
Last Updated Nov 17, 2023, 3:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]