

കോട്ടയത്തടക്കം സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന പല നിധി ലിമിറ്റഡ് കമ്പനികളിലും വ്യാപക തട്ടിപ്പ്; ഇത്തരം സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചാൽ ചതിക്കപ്പെട്ടേക്കാം; ലിസ്റ്റ് പുറത്തുവിട്ട് മുന്നറിയിപ്പുമായി കേരളാ പൊലീസ്…!
തിരുവനന്തപുരം: കോട്ടയത്തടക്കം സംസ്ഥാന വ്യാപകമായി ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി അഭ്യര്‍ത്ഥിച്ചു. അടുത്തകാലത്തായി സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ കേരള പോലീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അനന്തപത്മനാഭ നിധി ലിമിറ്റഡ്, അമല പോപ്പുലര്‍ നിധി ലിമിറ്റഡ്, അഡോഡില്‍ നിധി ലിമിറ്റഡ്, അമൃത ശ്രീ നിധി ലിമിറ്റഡ്. ഡിആര്‍കെ നിധി ലിമിറ്റഡ്, ജിഎൻഎല്‍ നിധി ലിമിറ്റഡ്, കൈപ്പള്ളി അപ്സര നിധി ലിമിറ്റഡ്, മേരി മാതാ പോപ്പുലര്‍ നിധി ലിമിറ്റഡ്, നെയ്യാറ്റിൻകര നിധി ലിമിറ്റഡ്, എൻഎസ്എം മെര്‍ച്ചന്റ്സ് ഇന്ത്യ നിധി ലിമിറ്റഡ്, റനെനെറ്റ് ആൻഡ് ടൈഷേ നിധി ലിമിറ്റഡ്, റിവോ അര്‍ബൻ നിധി ലിമിറ്റഡ്, വിവിസി മെര്‍ച്ചന്റ്സ് ഇന്ത്യ നിധി ലിമിറ്റഡ്, സഹസ്രധന സുരക്ഷാ നിധി ലിമിറ്റഡ് തുടങ്ങി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം, പാലക്കാട്,വയനാട്, പത്തനതിട്ട തുടങ്ങി ഒട്ടുമിക്ക ജില്ലകളിലും ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പൊലീസ് രേഖകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തൃശൂര്‍ ജില്ലയിലാണ്. 72 സ്ഥാപനങ്ങളാണ് ഇവിടെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]