

കളര്‍ കോഡ് ബാധകമല്ല; മുന്‍നിരയിലെ സീറ്റ് 180 ഡിഗ്രി കറക്കാം; രജിസ്റ്റര്‍ ചെയ്യുന്നത് കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റില്‍; നവകേരള സദസ്സിനുള്ള ആഡംബര ബസിനായി ഇളവുകള്‍ വരുത്തി സര്‍ക്കാര്‍ വിജ്ഞാപനം
തിരുവനന്തപുരം: കേരള സര്‍ക്കാറിന്റെ നവകേരള സദസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായുള്ള ആഢംബര ബസ്സിനായി ഇളവുകള്‍ വരുത്തി സര്‍ക്കാര്‍ വിജ്ഞാപനം.
ബെംഗളൂരുവില്‍ നിര്‍മിച്ച കെഎസ്ആര്‍ടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്കെത്തുന്നതിന് മുന്നോടയായി ആണ് ബസിന് മാത്രമായി നിരത്തുകളില്‍ ഇളുവുകള്‍ നല്കി സര്‍ക്കാര്‍ ഉത്തരവ്. കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ട് പുതിയ ഉത്തരവ്.
നവകേരള ബസ്സിനുള്ള ആഡംബര ബസ്സിന്റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ബസ്സിനുവേണ്ടി മാത്രമായി കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കളര്‍ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇതിനുപുറമെ വാഹനം നിര്‍ത്തുമ്ബോള്‍ പുറത്തുനിന്നും വൈദ്യുതി ജനറേറ്റര്‍ വഴിയോ ഇന്‍വെട്ടര്‍ വഴിയോ വൈദ്യുതി നല്‍കാനും അനുമതിയുണ്ട്. നവകേരള സദസ്സിനുവേണ്ടിയിറക്കിയ ആഢംബര ബസ്സിന് മാത്രമായിരിക്കും ഇളവുകള്‍ ബാധകമായിരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]