തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സാമന്ത.
തമിഴിൽ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സാമന്ത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ തെലുങ്കിൽ ഇതേ ചിത്രത്തിന്റെ റീമേക് ആയ ‘യെ മായ ചെസാവെ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.
ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാനും വലിയ ആരാധകരെ സൃഷ്ടിക്കാനും സാധിച്ച താരം കൂടിയാണ് സാമന്ത. ഇപ്പോഴിതാ ജീവിതത്തിൽ നേരിട്ട
പ്രതിസന്ധി ഘട്ടത്തെ കുറിച്ച സംസാരിക്കുകയാണ് സാമന്ത. എൻ.ഡി ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
വിവാഹമോചനവും രോഗവിവരവും വാർത്തയായപ്പോൾ പരിഹാസത്തിനും ട്രോളുകൾക്കും ഇരയായെന്ന് സാമന്ത പറയുന്നു. “എന്റെ യാത്ര പിന്തുടർന്ന ഏതൊരാൾക്കും എന്റെ വ്യക്തിപരമായ ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയാം.
എന്റെ വിവാഹമോചനം, രോഗം, അങ്ങനെയെല്ലാം വളരെ പരസ്യമായിരുന്നു. ദുർബലയാണെന്ന് പറഞ്ഞ് നിങ്ങൾ നിരന്തരം എന്നെ വിലയിരുത്തുന്നു, ദുർബലയാണെന്ന് പറഞ്ഞ് നിരന്തരം ട്രോളുന്നു ‘ഒറ്റ രാത്രി കൊണ്ട് താരമായി മാറി’ എന്റെ കാര്യത്തിൽ എല്ലാം ശരിയായിട്ടില്ല, ജീവിതവും ശരിയായിട്ടില്ല.
പക്ഷേ അതേക്കുറിച്ച് സംസാരിക്കാൻ കഴിയുന്നുണ്ട്. ഞാൻ എല്ലാം തികഞ്ഞ വ്യക്തിയല്ല.
തെറ്റുകൾ ചെയ്തേക്കാം, പക്ഷേ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്, എനിക്കൊന്നും ഉണ്ടായിരുന്നില്ല, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമാണ്. ആദ്യ സിനിമയോടെ എല്ലാം മാറിമറിഞ്ഞു.
, പേരും പ്രശസ്തിയും പണവും കയ്യടിയും വന്നു. പക്ഷേ സത്യസന്ധമായി പറയട്ടെ, ഇതുകൊണ്ട് എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.” സാമന്ത പറഞ്ഞു.
അതേസമയം 2023 ൽ പുറത്തറിങ്ങിയ ഖുഷി ആയിരുന്നു സാമന്തയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഈ വർഷം പുറത്തിറങ്ങിയ ശുഭം എന്ന ചിത്രത്തിൽ കാമിയോ റോളിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.
സിനിമയുടെ നിർമ്മാതാവും സാമന്ത തന്നെയായിരുന്നു. താരത്തിന്റെ ആദ്യ നിർമ്മാണ ചിത്രം കൂടിയായിരുന്നു ശുഭം.
‘സിറ്റഡൽ: ഹണി ബണ്ണി’ എന്ന വെബ് സീരീസിൽ വരുൺ ധവനൊപ്പവും സാമന്ത വേഷമിട്ടിരുന്നു. രാജ് ആൻഡ് ഡി.കെ.
സംവിധാനം ചെയ്ത ഈ സീരീസ് വലിയ പ്രശംസകളാണ് നേടിയത്. എന്നാല് ഈ സീരിസിന്റെ രണ്ടാം സീസണ് റദ്ദാക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]