തിരുവനന്തപുരം: പായസം പാഴ്സൽ നൽകാത്തതിലുള്ള വിരോധത്തിൽ യുവാക്കൾ പായസക്കട കാറിടിച്ച് തകർത്തു.
പോത്തൻകോട് റോഡരികിൽ കാര്യവട്ടം സ്വദേശിനിയായ റസീന നടത്തിവരുന്ന കച്ചവട സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
പായസം തീർന്നുപോയെന്ന് അറിയിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് റസീന പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോത്തൻകോട് ഫാർമേഴ്സ് ബാങ്കിന് സമീപത്തെ കടയിലേക്ക് അക്രമികൾ കാർ പിന്നോട്ടെടുത്ത് ഇടിച്ച് കയറ്റുകയായിരുന്നു.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വെളുത്ത സ്കോർപ്പിയോ കാറിലെത്തിയ രണ്ട് പേരാണ് പായസം ആവശ്യപ്പെട്ടത്.
പായസം തീർന്നുവെന്ന് പറഞ്ഞതോടെ ഇവർ വാഹനം പിന്നോട്ടെടുത്ത് കടയിലേക്ക് ഇടിച്ചുകയറ്റി. ഈ സമയം കടയിലുണ്ടായിരുന്ന റസീനയുടെ മകൻ യാസീൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ആക്രമണത്തിന് ശേഷം സംഘം വാഹനവുമായി കടന്നുകളഞ്ഞു. റസീനയുടെ പരാതിയിൽ പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി രാഹുലിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]