ഗ്യാസ് സ്റ്റൗവിന്റെ ഉപയോഗം വർധിച്ചതിന് അനുസരിച്ച് അപകടങ്ങളും കൂടുകയാണ്. ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാം.
അടുക്കളയിൽ ഗ്യാസ് ലീക്ക് ചെയ്താൽ നിങ്ങൾ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഗ്യാസ് ചോർച്ചയുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റെഗുലേറ്റർ ഓഫ് ചെയ്യാൻ ശ്രദ്ധിക്കണം. ഇത് ചോർച്ച തടയാൻ സഹായിക്കുന്നു.
ഗ്യാസ് ചോർച്ച ഉണ്ടായാൽ ഉടൻ ജനാലകളും വാതിലും തുറന്നിടാൻ ശ്രദ്ധിക്കണം. ഇത് തീപിടുത്ത സാധ്യത കുറയ്ക്കുന്നു.
ഗ്യാസ് ചോർച്ചയുള്ള സമയത്ത് ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഇത് സ്പാർക്ക് ഉണ്ടാവാനും പെട്ടെന്നു തീപിടിക്കാനും കാരണമാകുന്നു.
ചെറിയ രീതിയിലാണ് ഗ്യാസ് ചോർച്ചയുള്ളതെങ്കിൽ ഉടൻ ഗ്യാസ് സിലിണ്ടർ പുറത്തെടുത്ത് വയ്ക്കാൻ ശ്രദ്ധിക്കണം. ശേഷം നനവുള്ള തുണി ഉപയോഗിച്ച് സിലിണ്ടർ മൂടി വയ്ക്കാം.
ഇത്തരം സാഹചര്യങ്ങളിൽ സ്വന്തമായി പ്രതിവിധികൾ കണ്ടെത്തുന്നത് ഒഴിവാക്കാം. പകരം വിദഗ്ദ്ധരോട് സഹായം തേടാം.
ഗ്യാസ് സ്റ്റൗ വയ്ക്കുമ്പോൾ ചരിക്കാതെ നേരെ വയ്ക്കാൻ ശ്രദ്ധിക്കണം. നല്ല വായുസഞ്ചാരമുള്ള സ്ഥലം തെരഞ്ഞെടുക്കാം.
ഇത് ഗ്യാസ് ചോർച്ച ഉണ്ടായാലും അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]