തിരുവനന്തപുരം: വര്‍ക്കലയുടെ ടൂറിസം മുഖച്ഛായ മാറ്റുന്നതിനായി മൈതാനം അണ്ടര്‍ പാസേജ് നവീകരിക്കുന്നു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടം സൗന്ദര്യവത്കരിക്കുന്നതിനായി 99,94,110 രൂപയുടെ ഭരണാനുമതി ലഭിച്ചു.
സംസ്ഥാനത്തെ മേൽപ്പാലങ്ങൾക്ക് കീഴിൽ ആകർഷകമാക്കുന്നതിനുള്ള ഡിസൈൻ പോളിസി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തനം. വി ജോയി എംഎൽഎ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് പദ്ധതിക്ക് തുക അനുവദിച്ചത്.
നിർമ്മാണ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് ആറ് മാസത്തിനകം പദ്ധതി പൂർത്തിയാക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ വർക്കലയിലേക്ക് കൂടുതൽ ആകർഷിക്കാൻ സാധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
അണ്ടർ പാസേജിന്റെ ചുമരുകളിൽ ആകർഷകമായ കലാസൃഷ്ടികളും മനോഹരമായ ദീപാലങ്കാരങ്ങളും ഒരുക്കിയാണ് സൗന്ദര്യവത്കരണം നടപ്പാക്കുക. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

