പ്രണയത്തിനും സൗഹൃദത്തിനും ഇടയിൽ ഒരു തീരുമാനമെടുക്കാനാവാതെ കുഴങ്ങുന്നവരുടെ കഥ പറയുന്ന പ്രദീപ് രംഗനാഥൻ ചിത്രം ‘ഡ്യൂഡി’ൽ മമിത ബൈജുവിൻ്റെ പ്രകടനം ശ്രദ്ധ നേടുന്നു. ചിത്രത്തിൽ കുരൽ എന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിക്കുന്നത്.
പ്രണയത്തിനും സൗഹൃദത്തിനുമിടയിൽ അകപ്പെടുന്ന ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥയെ തന്മയത്വത്തോടെയാണ് മമിത സ്ക്രീനിൽ എത്തിച്ചിരിക്കുന്നത്. മുൻപ് പല സിനിമകളിലും സമാനമായ നായികാ കഥാപാത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും, ‘ഡ്യൂഡ്’ എന്ന ചിത്രത്തിൽ മമിത കാഴ്ചവെച്ചത് അവിസ്മരണീയമായ അഭിനയ മുഹൂർത്തങ്ങളാണ്.
കഥാപാത്രത്തിൻ്റെ ചിരിയും കണ്ണുനീരും പ്രേക്ഷകരിലേക്ക് നേരിട്ടെത്തുന്ന തരത്തിലുള്ള പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഒരു അഭിനേതാവ് തൻ്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ കഥാപാത്രത്തിൻ്റെ വൈകാരിക തലത്തിലേക്ക് എത്തിക്കുമ്പോഴാണ് വിജയിക്കുന്നത്, അതിൽ മമിത പൂർണ്ണമായും വിജയിച്ചു.
‘സൂപ്പർശരണ്യ’, ‘പ്രേമലു’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തവും അഭിനയപ്രാധാന്യമുള്ളതുമായ കഥാപാത്രമാണ് ‘ഡ്യൂഡി’ലേത്. കോമഡി രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് മമിത ഈ ചിത്രത്തിലൂടെ തെളിയിച്ചിട്ടുണ്ട്.
കൈനിറയെ സിനിമകളുമായി തെന്നിന്ത്യൻ സിനിമയിലെ താരറാണിയായി മാറാനുള്ള ഒരുക്കത്തിലാണ് മമിത ബൈജു. ‘ഡ്യൂഡി’ന് ശേഷം ജനനായകൻ, സൂര്യ 46, ഡി 54 തുടങ്ങിയ വൻ ചിത്രങ്ങളിലും മമിത നായികയായി എത്തുന്നുണ്ട്.
റൊമാൻസും ആക്ഷനും കോമഡിയും ഇമോഷനും ഒരുപോലെ ചേർന്ന ഒരു സമ്പൂർണ്ണ യൂത്ത് കാർണിവൽ ആയാണ് ‘ഡ്യൂഡ്’ തിയേറ്ററുകളിൽ സ്വീകരിക്കപ്പെടുന്നത്. ‘ലവ് ടുഡേ’, ‘ഡ്രാഗൺ’ തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് ശ്രദ്ധേയനായ പ്രദീപ് രംഗനാഥനാണ് ചിത്രത്തിലെ നായകൻ.
ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്. പ്രദീപിൻ്റെ മുൻ ഹിറ്റ് ചിത്രങ്ങളും കേരളത്തിൽ വിതരണം ചെയ്തത് ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്സ് ആയിരുന്നു.
ശരത് കുമാറും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സായ് അഭ്യങ്കർ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞു.
കീർത്തീശ്വരൻ രചനയും സംവിധാനവും നിർവഹിച്ച ‘ഡ്യൂഡ്’, മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]