ന്യൂഡൽഹി∙ താരിഫ് തീവ്രവാദം നിലനിൽക്കുന്ന കാലത്ത് ഈ ദീപാവലിക്ക് സ്വദേശി ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് യോഗാവിദഗ്ധൻ
. ഇന്ത്യയെ നോക്കി കണ്ണുരുട്ടുന്നവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നും രാംദേവ് പറഞ്ഞു
‘ഇന്ത്യ സ്വതന്ത്രമായി നിൽക്കണം.
ഒരു വശത്ത് താരിഫ് തീവ്രവാദം നടക്കുമ്പോൾ മറുവശത്ത് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വിപണിയായി മാറിയിരിക്കുകയാണ്. അതിനെ നമ്മൾ വിദേശികൾക്ക് ചൂഷണം ചെയ്യാൻ വിട്ടുനിൽകിയിരിക്കുന്നു.
സ്വദേശവൽക്കരണത്തിനായി നമ്മുടെ പ്രധാനമന്ത്രിയും സാംസ്കാരിക, മത സംഘടനകളും നമ്മളോട് ആവശ്യപ്പെടുകയാണ്.’–പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ രാംദേവ് പറഞ്ഞു.
‘ഈ ദീപാവലിക്ക് നമ്മുടെ ദീപങ്ങളും സമ്മാനങ്ങളുമെല്ലാം സ്വദേശത്തു നിർമിച്ചതായിരിക്കണം. സ്വദേശനിർമിത വസ്തുക്കളേ ഉപയോഗിക്കൂവെന്ന പ്രതിജ്ഞ നമ്മളെടുത്താൻ ലോകത്തെ എല്ലാ ശക്തികളും ഇന്ത്യയ്ക്കു മുന്നിൽ തലകുനിക്കും.
ആരും ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ധൈര്യപ്പെടില്ല. ആരെങ്കിലും ഇന്ത്യയെ നോക്കി കണ്ണുരുട്ടിയാൽ നമ്മൾ അവരുടെ കണ്ണു ചൂഴ്ന്നെടുക്കും.’–രാംദേവ് പറഞ്ഞു.
സ്വദേശിവൽക്കരണ ക്യാംപെയ്നുമായി മുന്നോട്ടുപോയാൽ വികസിത രാജ്യമാകാൻ ഇന്ത്യയ്ക്ക് 2047 വരെ കാത്തിരിക്കേണ്ടി വരില്ലെന്നും 20240ൽ തന്നെ വികസിത രാജ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]