കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ വീണ്ടും
ആക്രമണമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച വൈകിട്ടാണ്
അതിർത്തി പ്രവിശ്യയായ പക്ടിക്കയിലാണ് ആക്രമണമുണ്ടായത്.
10 സാധാരണക്കാർ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചെന്ന് വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു.
പാക്കിസ്ഥാന് തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു.
‘ പക്ടിക്ക പ്രവിശ്യയിൽ മൂന്നിടങ്ങളിൽ ബോംബാക്രമണം നടത്തിക്കൊണ്ട് പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു.
അഫ്ഗാനിസ്ഥാൻ തിരിച്ചടിക്കും.’–പേര് വെളിപ്പെടുത്താത്ത താലിബാൻ വക്താവ് പറഞ്ഞു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രണ്ടു ദിവസത്തെ താൽക്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച അവസാനിച്ചിരുന്നു.
ഇതിനു മുൻപാണ് അഫ്ഗാനിൽ പാക്കിസ്ഥാന് ആക്രമണം നടത്തിയത്. ഒക്ടോബർ 9ന് തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കാബൂളിലും പക്ടിക്കയിലും പാക്കിസ്ഥാൻ ആക്രമണം നടത്തിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുയർന്ന സംഘർഷം ഖത്തറും സൗദിയും ഇടപെട്ടാണ് രണ്ടു ദിവസത്തേക്ക് താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ച് ലഘൂകരിച്ചത്.
അതേസമയം, വെടിനിർത്തൽ നീട്ടിയതായി പാക്ക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.
അഫ്ഗാൻ സർക്കാരിന്റെ അപേക്ഷ പ്രകാരമാണ് വെടിനിർത്തൽ നീട്ടിയതെന്നാണ് പാക്ക് മാധ്യമങ്ങൾ പറയുന്നത്. ദോഹയിൽ നാളെ നടക്കുന്ന ഉന്നതതല ചർച്ച അവസാനിക്കുന്നതുവരെയാണ് വെടിനിർത്തൽ നീട്ടിയതെന്നാണ് റിപ്പോർട്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]