
കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ സമയക്രമത്തിന്റെ പേരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടിയതില്‍ പൊലീസ് കേസെടുത്തു. അഞ്ച് ബസ് ജീവനക്കാര്ക്കതിരെയാണ് മാവൂര്‍ പൊലീസ് കേസെടുത്തത്. കൂടാതെ രണ്ട് സ്വകാര്യ ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു കേസിന്നാസ്പദമായ സംഭവം.
അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് ബസുകളുടെ ജീവനക്കാര്‍ മാവൂര്‍ സ്റ്റാന്‍ഡില്‍ വെച്ച് അടിയുണ്ടാക്കുകയായിരുന്നു. ബസില്‍ നിറയെ ആളുകളുള്ളപ്പോഴായിരുന്നു നടുറോഡില്‍ ഏറ്റുമുട്ടല്‍. സംഭവത്തെ തുടർന്ന് യാത്രക്കാരെ ഇറക്കിയതിന് ശേഷം നവാസ്കോ എക്സ്പ്രസ് എന്നീ രണ്ട് ബസുകള്‍ മാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ രണ്ട് ബസിലെയും ജീവനക്കാര്‍ തമ്മില്‍ കഴിഞ്ഞ ആഴ്ചയും സംഘര്‍ഷം ഉണ്ടായിരുന്നു.
മാവൂര്‍ ഭാഗത്ത് ബസുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പരസ്പര അടിയും പതിവ് സംഭവമായി മാറുകയാണ്. അടിക്കടിയുണ്ടാകുന്ന ബസ് ജീവനക്കാരുടെ കയ്യാങ്കളി തടയുന്നതിന് വേണ്ടി സ്റ്റാന്‍ഡുകളോട് ചേര്‍ന്ന് സിസിടിവികള്‍ സ്ഥാപിച്ചിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചരിത്രം; ഒന്നര നൂറ്റാണ്ടിനിടെ ആദ്യ വനിതാ ചെയർപേഴ്സണായി ഫരിഷ്ത എൻഎസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]