
വള്ളികുന്നം: വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ് കുമാറിനെ(47) ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വള്ളികുന്നം പൊലീസും ചേർന്ന് പിടികൂടിയത്.
ഏഴേകാൽ കിലോയോളം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. ഇയാളുടെ സഹോദരനും കൂട്ടുപ്രതിയുമായ സുരേഷ് കുമാർ പോലീസുകാരെ കണ്ട് ഓടിരക്ഷപ്പെട്ടു. കോഴിക്കോട് താമരശ്ശേരിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുമേഷ് കുമാർ.
2021 ൽ കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയതിന് അടൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. കഴിഞ്ഞ ജനുവരിയിൽ ചാരുംമൂട് വച്ച് 8 കിലോ കഞ്ചാവുമായി സുമേഷ് കുമാറിനെ ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]