
പാലക്കാട്: സ്ഥാനാർഥിയാകാൻ അവസരം കിട്ടിയതിൽ അഭിമാനവും സന്തോഷവുമെന്ന് പാലക്കാട്ടെ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സരിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ജനങ്ങളുടെ പ്രതിനിധിയാകാൻ പാർട്ടി ചുമതലപ്പെടുത്തിയിരിക്കുകയാണ്. രാഷ്ട്രീയം പറഞ്ഞു തന്നെ ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് സരിൻ വ്യക്തമാക്കി.
മുന്നണിയിലെ പ്രവർത്തകർക്കൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞ സരിൻ യുഡിഎഫ് സ്ഥാനാർഥിയെയും പാലക്കാടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു. മറ്റൊരാളുടെ തോളിൽ കയറി നിന്നു പ്രവർത്തിക്കുന്ന ആളാണ് യു ഡി എഫ് സ്ഥാനാർഥിയെന്നും സരിൻ വിമർശിച്ചു. ഭാര്യ വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിടുന്നു. ഇത് മലീമസമായ രാഷ്ട്രീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]