
.news-body p a {width: auto;float: none;}
പത്തനംതിട്ട : അനുശോചനം അറിയിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. ജയൻ അയച്ച കത്ത് സ്വീകരിക്കാൻ കഴിയില്ലെന്ന് എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം തങ്ങളെ അറിയിച്ചതായി സി.പി.ഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി. അഖിൽ പറഞ്ഞു.
കത്തിൽ വിഷയങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. കളക്ടറുടെ വ്യക്തിപരമായ അനുഭവങ്ങൾ സൂചിപ്പിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല. കത്തിനെ ഗൗരവമായി കാണുന്നില്ല. ഓൺലൈൻ ചാനലിനെ വിളിച്ച് ഇത്തരത്തിൽ പരിപാടി നടത്തിയതിൽ കളക്ടർ ഇടപെട്ടില്ല. ഇടപെടാമായിരുന്നിട്ടും ഇടപെട്ടില്ലെന്നും കത്തിനെ ഗൗരവമായി കാണുന്നില്ലെന്നും മഞ്ജുഷ അറിയിച്ചതായി അഖിൽ വ്യക്തമാക്കി. കേസിൽ നിയമസഹായം ആവശ്യമാണെന്ന് നവീന്റെ കുടുംബം ആവശ്യപ്പെട്ടതായും അഖിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നവീന്റെ അന്ത്യകർമങ്ങൾ കഴിയുന്നതു വരെ താൻ പത്തനംതിട്ടയിലുണ്ടായിരുന്നുവെന്നും നേരിൽ വന്നു നിൽക്കണമെന്നു കരുതിയെങ്കിലും സാധിച്ചില്ലെന്നുമാണ് കത്തിൽ പറഞ്ഞത്. നവീന്റെ മരണം നൽകിയ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇന്നലെ വരെ തന്റെ തോളോടു തോൾ നിന്ന് പ്രവർത്തിച്ചയാളാണ് നവീൻ. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിർവഹിച്ച വ്യക്തിയായിരുന്നു എട്ടു മാസത്തോളമായി തനിക്കറിയാവുന്ന നവീൻ എന്നും കുടുംബത്തിന് നൽകിയ കത്തിൽ കളക്ടർ അരുൺ കെ. വിജയൻ പറഞ്ഞു. അധിക്ഷേപിച്ച് ദിവ്യ സംസാരിച്ചപ്പോൾ കളക്ടർ തലകുനിച്ച് ഇരിക്കുകയായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലടക്കം കണ്ണൂർ കളക്ടറുടെ സമീപനത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മാപ്പപേക്ഷ.