.news-body p a {width: auto;float: none;}
ബംഗളൂരു: മൃഗശാലയിലേക്ക് മൃഗങ്ങളെ കൊണ്ടുവരുന്നതിനിടെ അപകടം. തലകീഴായി മറിഞ്ഞ ലോറിയിൽ നിന്ന് രണ്ട് മുതലകൾ രക്ഷപ്പെട്ടു. ബീഹാറിലെ പട്നയിൽ നിന്ന് രണ്ട് വെള്ള കടുവയും എട്ട് മുതലകളുമായി കർണാടക ബംഗളൂരുവിലെ മൃഗശാലയിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്. തെലങ്കാനയിലെ മോൻഡിഗുട്ടയിൽ വച്ചാണ് അപകടം നടന്നത്.
അമിത വേഗത്തിൽ ആയിരുന്ന ലോറി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമുള്ള ഇലക്ട്രീക് ട്രാൻസ്മിഷൻ തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. ഇന്നലെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ നിർമ്മൽ പൊലീസ് ഡ്രെെവർക്കെതിരെ കേസെടുത്തിട്ടുണ്ട്. വണ്ടി മറിഞ്ഞതിന് പിന്നാലെ രണ്ട് മുതലകൾ സമീപ പ്രദേശത്തേക്ക് രക്ഷപ്പെട്ടു. കടുവ അടക്കമുള്ള മറ്റ് മൃഗങ്ങളുടെ കൂടിന് ഒന്നും പറ്റാത്തതിനാൽ അവ മറിഞ്ഞ ലോറിയിൽ കുടുങ്ങിപ്പോയി.
വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് അധികൃതരും പൊലീസും നാട്ടുകാരും ചേർന്നാണ് മുതലകളെ പിടികൂടിയത്. ശേഷം മറ്റൊരു വാഹനത്തിലാക്കി ബംഗളൂരുവിലെ ബന്നർഘട്ട നാഷണൽ പാർക്കിലേക്ക് അയച്ചു. പട്നയിലെ സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്കിൽ നിന്ന് മൃഗങ്ങളുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഏറെ ദൂരം സഹായി പോലുമില്ലാതെ ഓടിക്കേണ്ടി വന്നതാൽ ക്ഷീണിതനായിരുന്നുവെന്നും അതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് ഡ്രെെവർ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
A lorry transporting eight gharials and two white tigers overturned at a sharp turn in Nirmal district, Telangana, resulting in the animals escaping from the site. However, with the assistance of the police, all the animals were safely recaptured. Authorities confirmed that none… pic.twitter.com/8h8QS1OD4T
— V Chandramouli (@VChandramouli6) October 18, 2024