
.news-body p a {width: auto;float: none;}
ബ്യൂണസ് ഐറിസ്: ഇംഗ്ലീഷ് ഗായകനും പോപ് ബോയ് ബാൻഡായ ‘വൺ ഡയറക്ഷനി’ലെ അംഗവുമായിരുന്ന ലിയാം പെയ്ൻ (31) ഹോട്ടൽ ബാൽക്കണിയിൽ നിന്ന് വീണുമരിച്ച സംഭവം ഞെട്ടലോടെയാണ് ഇന്നലെ ലോകം കേട്ടത്. ലിയാം പെയ്നിന്റെ മരണത്തെ ചുറ്റിപ്പറ്റി പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഇപ്പോഴിതാ ലിയാം മരിക്കുന്നതിന് മുൻപ് ആ ഹോട്ടലിലെ ഒരു മാനേജർ ഹെൽപ്പ് ലെെനിൽ വിളിച്ച് അടിയന്തര സഹായം ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഗായകൻ തന്റെ ജീവൻ അപകടത്തിലാക്കുകയാണെന്നായിരുന്നു മാനേജർ കോളിലൂടെ പറഞ്ഞത്. ദി സൺ യുകെ എന്ന വിദേശ മാദ്ധ്യമത്തിന് ഇതിന്റെ ഓഡിയോ ലഭിച്ചിട്ടുണ്ട്.
‘ഞങ്ങളുടെ ഹോട്ടലിൽ ഒരു അതിഥിയുണ്ട്. ഇയാൾ മയക്കുമരുന്നും മദ്യവും ഉപയോഗിച്ച ശേഷം മുറിയിലെ വസ്തുക്കൾ തകർക്കുന്നു. ബാൽക്കണിയുള്ള മുറിയിലാണ് താമസിക്കുന്നത്. അതിനാൽ അത് ജീവന് അപകടകരമാകുമെന്ന് കരുതുന്നു. നിങ്ങൾ പെട്ടെന്ന് ഇവിടേയ്ക്ക് വരണം’,- എന്നായിരുന്നു മാനേജർ പറഞ്ഞത്. രണ്ട് തവണ സഹായത്തിനായി മാനേജർ വിളിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. രണ്ട് മൂന്ന് ദിവസമായി ഗായകൻ ആ റൂമിൽ ഉണ്ടായിരുന്നുവെന്നും മാനേജർ പറയുന്നു. മരിക്കുന്നതിന് മുൻപ് ലിയാം പെയ്ൻ അസ്വാഭാവികമായി പെരുമാറിയെന്ന് ചില ദൃക്സാക്ഷികൾ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലിയാം വീഴ്ചയ്ക്ക് മുൻപ് ലഹരി ഉപയോഗിച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. തലയിലെ ഗുരുതരമായ പരിക്ക് ഉൾപ്പെടെ 25 മുറിവുകൾ മൃതദേഹത്തിൽ കണ്ടെത്തി. ബുധനാഴ്ച അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലായിരുന്നു സംഭവം നടന്നത്. മൂന്നാം നിലയിലുള്ള മുറിയുടെ ബാൽക്കണിയിൽ നിന്നാണ് ലിയാം താഴെ വീണത്. മാരകമായി മുറിവേറ്റ ലിയാം തത്ക്ഷണം മരിച്ചു.