
.news-body p a {width: auto;float: none;}
ബംഗളൂരു: മികച്ച അവസരവും ഉയർന്ന ശമ്പളവും പ്രതീക്ഷിച്ച് പലരും വിദേശത്തേക്ക് മാറാൻ ആഗ്രഹിക്കാറുണ്ട്. എന്നാൽ യൂറോപ്പിൽ 80 ലക്ഷം രൂപ ശമ്പളമുള്ള ഒരു ഇന്ത്യൻ ടെക്കി 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ബംഗളൂരുവിലെ കമ്പനിയിലേക്ക് വരുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
റെഡ്ഡിറ്റ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് ഇത് സംബന്ധിച്ച് ഒരു യുവാവ് വിവരങ്ങൾ പങ്കുവച്ചത്. ഇന്ത്യയിലെ പർച്ചെസിംഗ് പവർ നല്ലതാണെന്നും തൊഴിൽ വിപണി കുതിച്ചുയരുകയാണെന്നും പറഞ്ഞാണ് യുവാവ് ഇന്ത്യയിൽ തിരിച്ചെത്താൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനത്തെ കുടുംബം എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് ഉപദേശം തേടിയത്.
‘യൂറോപ്പിൽ നിന്ന് ബംഗളൂരുവിലേക്ക് മാറുന്നതിനെക്കുറിച്ച് ഞാൻ ഗൗരവകരമായി ചിന്തിക്കുന്നു. ഞാൻ ഒരു മണ്ടനാണോ? യൂറോപ്പിൽ ഏകദേശം 80 ലക്ഷം രൂപയുടെ ശമ്പളം ഉണ്ട്. ബംഗളൂരുവിലെ ഒരു കമ്പനിയിൽ നിന്ന് എനിക്ക് പുതിയ ഓഫർ വന്നു. 50 ലക്ഷം രൂപയാണ് അവർ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ പർച്ചെസിംഗ് പവർ നല്ലതാണ്. തൊഴിൽ വിപണി കുതിച്ചുയരുകയാണ്. അതിനാലാണ് ഞാൻ ബംഗളൂരു ഓഫർ സ്വീകരിക്കാമെന്ന് കരുതിയത്. എന്നാൽ ഇന്ത്യയിലെ മോശം ജീവിത നിലവാരം കാരണം എന്റെ കുടുംബാംഗങ്ങൾ ഈ തീരുമാനത്തിന് എതിരാണ്. നിങ്ങൾ എന്ത് പറയുന്നു’, യുവാവ് കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി രംഗത്തെത്തുന്നത്. ഇന്ത്യയിലേക്ക് മടങ്ങി വരല്ലെയെന്നാണ് ആളുകൾ ഉപദേശിക്കുന്നത്. ‘നിങ്ങൾക്ക് സ്ഥിരയില്ലാത്ത വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ജോലി സ്ഥലം വേണമെങ്കിൽ ഇന്ത്യയിലേക്ക് വരുക’, ‘ഇന്ത്യയിലേക്ക് വരാതെ ഇരിക്കുക’, ‘ 50 ലക്ഷം തരും പക്ഷേ ജോലി സ്ഥിരതയില്ല, കൂടാതെ മാനേജർമാർ നിങ്ങളുടെ തലയിൽ കയറി നൃത്തം ചെയ്യും’, തുടങ്ങിയ നിരവധി കമന്റുകൾ വരുന്നുണ്ട്.