ഫ്ലാറ്റിനുള്ളിൽ ബഹളം വെച്ചത് ചോദ്യം ചെയ്തു; മുണ്ടക്കയം സ്വദേശികായ മധ്യവയസ്കനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; നാല് പേർ അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ സ്വദേശികൾ
മുണ്ടക്കയം: മധ്യവയസ്കനായ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ ഇല്ലിച്ചിറ നാലുചിറ ഭാഗത്ത് ഉമേഷ് ഭവനം വീട്ടിൽ ഉമേഷ്.യു (32), ആലപ്പുഴ ഇല്ലിച്ചിറ നാലുചിറ ഭാഗത്ത് അഭിലാഷ് ഭവനം വീട്ടിൽ അഭിലാഷ്. എ (28), ആലപ്പുഴ ഇല്ലിചിറ നാലുചിറ ഭാഗത്ത് പുതുവേൽ വീട്ടിൽ സുബിൻ.എസ് (21), ആലപ്പുഴ കാരമുക്ക് ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ഉണ്ണി .ആർ (22) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് ഗൃഹനാഥനെ കഴിഞ്ഞദിവസം രാത്രി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുണ്ടക്കയം സ്വദേശിയായ ഗൃഹനാഥൻ നോക്കി നടത്തുന്ന പൈങ്ങണ ഭാഗത്തുള്ള ഫ്ലാറ്റിൽ പാനൽ വർക്ക് ചെയ്യുന്നതിനായി എത്തിയ ഇവർ ഫ്ലാറ്റിനുള്ളിൽ ബഹളം വയ്ക്കുകയും, ഗൃഹനാഥൻ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് ഗൃഹനാഥനെ മർദ്ദിക്കുകയും, ചുടുകട്ടയും, പാനൽ കഷണവും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ നാലു പേരെയും പിടികൂടുകയായിരുന്നു.
മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ഷൈൻകുമാർ എ, എസ്.ഐ വിക്രമൻ നായർ, എ.എസ്.ഐ ഉജ്ജ്വല ഭാസി, സി.പി.ഓ മാരായ രഞ്ജിത്ത്, റഫീക്ക്, രാജപ്പൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ നാലു പേരെയും റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]