11 കാരനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സുഹൃത്തിന്റെ സഹായത്തോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.(UP woman kills stepson hides body in sewer tank; arrested)
11 കാരനായ ഷദാബിനെയാണ് രണ്ടാനമ്മ രേഖ ക്രൂരമായി കൊലപ്പെടുത്തിയത്. ഷദാബിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രാഹുൽ സെൻ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് കൊലപാതക വിവരം പുറത്താകുന്നത്. ഒക്ടോബർ 15 നാണ് ഷദാബിനെ കാണാതായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഞായറാഴ്ച വൈകുന്നേരം മുതൽ കുട്ടി വീട്ടിൽ നിന്ന് പുറത്തുപോയിട്ടില്ലെന്ന് കണ്ടെത്തി.
Read Also:ഉറങ്ങാൻ അനുവദിക്കുന്നില്ല; രണ്ട് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം സോഫയ്ക്കടിയിൽ ഒളിപ്പിച്ച് യുവതി
ഇതിൽ സംശയം തോന്നിയ പൊലീസ് വീട്ടിൽ പരിശോധന നടത്തി. തുടർന്ന് സെപ്റ്റിക് ടാങ്കിൽ നിന്ന് ഷദാബിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ സുഹൃത്ത് പൂനത്തിന്റെ സഹായത്തോടെ ഷബാദിനെ കൊലപ്പെടുത്തിയതായി രണ്ടാനമ്മ രേഖ വെളിപ്പെടുത്തി. ഷബാദിനെ തനിക്ക് ഇഷ്ടമായിരുന്നില്ല. ഇത് ആസൂത്രിത കൊലപാതകമാണെന്നും ഞായറാഴ്ചയാണ് കൃത്യം നടത്തിയതെന്നും രേഖ മൊഴി നൽകി.
Story Highlights: UP woman kills stepson hides body in sewer tank; arrested
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]