കൊല്ലം: മലയാളത്തിലെ വില്ലൻ വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നടന് കുണ്ടറ ജോണി അന്തരിച്ചു. 73 വയസായിരുന്നു. നെഞ്ചു വേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഹൃദയാഘാതത്തെ മൂലമാണ് അന്ത്യം.
1979-ല്‍ അഗ്നിപര്‍വ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് നൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധേയ മായ ചെറുതും വലുത് മായ വേഷങ്ങളിൽ അഭിനയിച്ചു.മോഹൽലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ ഹിറ്റ് ചിത്രം
നാടോടിക്കാറ്റിലെ ഗുണ്ടാ കഥാപാത്രത്തിലൂടെ കോമഡിയും കൈകാര്യം ചെയ്ത് പ്രേക്ഷകരെ രസിപ്പിച്ചു.
തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ജോണി വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാനമായി അഭിനയിച്ച ചിത്രം.
പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.സിനിമയിൽ മാത്രമല്ല തന്റെ കോളേജ് കാലഘട്ടത്തിൽ ഫുട്ബോളിലും കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു കുണ്ടറ ജോണി. കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]