ന്യൂഡൽഹി : സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകുന്ന കാര്യത്തിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികളിൽ മെയ് 11ന് സുപ്രീം കോടതി വിധി പറയാൻ മാറ്റി വെച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, എസ് ആർ ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്വവർഗ വിവാഹ ഹർജികൾ പരിഗണിക്കുന്നത്.
“ഞങ്ങൾ സ്ഥിരമായി നിലനിൽക്കുന്ന ഒരു ഭരണഘടനാ സിദ്ധാന്തമുണ്ടെന്ന് ജസ്റ്റിസ് ഭട്ട് കേസ് കേൾക്കുമ്പോൾ പറഞ്ഞിരുന്നു – കോടതിക്ക് നിയമനിർമ്മാണം നയിക്കാൻ കഴിയില്ല, ഒരു നയം രൂപീകരിക്കാൻ കഴിയില്ല, നയരൂപീകരണ രംഗത്തേക്ക് പ്രവേശിക്കാൻ കഴിയില്ല”