വി എസ് അച്ചുതാനന്ദന്റെ നൂറാം പിറന്നാൾ ആഘോഷത്തിൽ നിന്ന് മുൻ പി.എ എ സുരേഷിന് പാർട്ടി വിലക്ക്. വിഎസിന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷിനെയാണ് പാലക്കാട് മുണ്ടൂരിലെ പിറന്നാളാഘോഷത്തിൽ സിപിഐഎം വിലക്കേർപ്പെടുത്തിയത്. ആദ്യം സുരേഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ പിന്നീട് പരിപാടിയിൽ നിന്നൊഴിവാക്കുകയായിരുന്നു. പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകർ സുരേഷിനെ അറിയിക്കുകയായിരുന്നു.(cpim banned suresh on vs-achuthanandans birthday)
പരിപാടിക്കായി ആദ്യമിറക്കിയ പോസ്റ്ററിൽ സുരേഷിന്റെ പേരുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇറക്കിയ പോസ്റ്ററിൽ നിന്ന് സുരേഷിന്റെ പേരൊഴിവാക്കി. പരിപാടിക്ക് വരേണ്ടതില്ലെന്ന് സംഘാടകർ സുരേഷിനെ അറിയിക്കുകയായിരുന്നു. പാർട്ടി അനുഭാവികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുരേഷിന്റെ പേരൊഴിവാക്കി പരിപാടിയുടെ പുതിയ പോസ്റ്റർ ഇറക്കി.
ഒരു കാലത്ത് പാർട്ടിയിലെ വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് വിട്ടുനിന്നയാളാണ് സുരേഷ്. വിഎസിന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍നിന്ന് ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്ന് മുന്‍ പി.എ. എ.സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു . പത്തുദിവസം മുന്‍പാണ് ക്ഷണിച്ചത്. രണ്ടുദിവസം മുന്‍പ് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചത് വ്യക്തിപരമായി ഏറെ പ്രയാസമുണ്ടാക്കി. പാര്‍ട്ടിയില്‍നിന്ന് പുറത്തായിട്ടും താന്‍ പാര്‍ട്ടിവിരുദ്ധനായിട്ടില്ലെന്നും സുരേഷ് പാലക്കാട്ട് പറഞ്ഞു.
Story Highlights: cpim banned suresh on vs-achuthanandans birthday
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]